ഡോ.എം.എസ്. സുനിലിന്‍റെ 130-ാമത് വീട് സജിനിക്ക്
Saturday, April 20, 2019 10:38 PM IST
പ​ത്ത​നം​തി​ട്ട: സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ഡോ.​എം.​എ​സ്. സു​നി​ൽ ഭ​വ​ന​ര​ഹി​ത​രാ​യ നി​രാ​ലം​ബ​ർ​ക്കു പ​ണി​തു ന​ൽ​കു​ന്ന 130- ാമ​ത് വീ​ട് വി​ധ​വ​യാ​യ സ​ജി​നി​ക്കും മ​ക​ൾ അ​പ​ർ​ണ​യ്ക്കും കു​ടും​ബ​ത്തി​നും ന​ൽ​കി.
വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​ന​വും ഉ​ദ്ഘാ​ട​ന​വും ഡോ.​എം.​എ​സ്. സു​നി​ൽ നി​ർ​വ​ഹി​ച്ചു. നാ​ലു​വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് ഭ​ർ​ത്താ​വ് മ​രി​ച്ചു​പോ​യ അ​തു​ന്പും​കു​ളം ച​രു​വു​പ​റ​ന്പി​ൽ സ​ജി​നി ത​ന്‍റെ പെ​ണ്‍​കു​ഞ്ഞു​മാ​യി ക​യ​റി​കി​ട​ക്കാ​നി​ട​മി​ല്ലാ​തെ അ​ല​യു​ക​യാ​യി​രു​ന്നു.
മു​ത്ത​ശി, മാ​താ​വ് എ​ന്നി​വ​ര​ട​ങ്ങു​ന്ന കു​ടും​ബം വാ​ട​ക​വീ​ട്ടി​ൽ പി​ന്നീ​ട് അ​ഭ​യം ക​ണ്ടു.
എ​ലി​മു​ള്ളും​പ്ലാ​ക്ക​ൽ സ്കൂ​ളി​ൽ ആ​യ​യാ​യി ജോ​ലി നോ​ക്കു​ന്ന സ​ജി​നി​യു​ടെ ദു​ര​വ​സ്ഥ സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​യ പി. ​സ​ജീ​വ് സു​നി​ൽ ടീ​ച്ച​റി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തു​ക​യാ​യി​രു​ന്നു.
തു​ന്പ​മ​ണ്‍ സ്വ​ദേ​ശി​യും വി​ദേ​ശ​മ​ല​യാ​ളി​യു​മാ​യ തോ​മ​സ് സ​ഖ​റി​യ ത​ന്‍റെ മാ​താ​വി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി മൂ​ന്നു​ല​ക്ഷം രൂ​പ ഡോ.​എം.​എ​സ്. സു​നി​ലി​നെ ഏ​ല്പി​ക്കു​ക​യും ഈ ​തു​ക ഉ​പ​യോ​ഗി​ച്ച് സ​ജി​നി​യു​ടെ വീ​ട് നി​ർ​മി​ക്കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു.
മ​ല്ല​ശേ​രി​മു​ക്കി​ൽ സ്ഥ​ലം ക​ണ്ടെ​ത്തി മൂ​ന്ന് മു​റി​ക​ളും അ​ടു​ക്ക​ള​യും ശു​ചി​മു​റി​യും സി​റ്റൗ​ട്ടും അ​ട​ങ്ങു​ന്ന വീ​ട് നി​ർ​മി​ച്ചു. വി​ഷു​ക്കൈ​നീ​ട്ട​മാ​യി ഇ​ന്ന​ലെ വീ​ട് സ​മ്മാ​നി​ച്ച​പ്പോ​ൾ സ്പോ​ണ്‍​സ​റാ​യ തോ​മ​സ് സ​ഖ​റി​യാ​യു​ടെ ജന്മദി​ന സ​മ്മാ​നം കൂ​ടി​യാ​യി ഇ​തു മാ​റി.
പി. ​സ​ജീ​വ്, കെ.​പി. ജ​യ​ലാ​ൽ, ജൂ​ലി​യ​ൻ, അ​ജി​കു​മാ​ർ, സി. ​ലേ​ഖ, എ​സ്. ജ​യ​ശ്രീ തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.