അ​ൺ​എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലെ ര​ക്ഷി​താ​ക്ക​ൾ​ക്ക് ശി​ല്പ​ശാ​ല ന​ട​ത്തി
Saturday, April 20, 2019 10:38 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ അ​ണ്‍​എ​യ്ഡ​ഡ് വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ള്‍​ക്ക് സ​മ​ഗ്ര​ശി​ക്ഷ കേ​ര​ള​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കു​ട്ടി​ക​ള്‍ ന​മ്മു​ടെ വി​ദ്യാ​ഭ്യാ​സം എ​ന്ന വി​ഷ​യ​ത്തി​ല്‍ ശി​ല്പ​ശാ​ല ന​ട​ത്തി.
പ​ത്ത​നം​തി​ട്ട വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലു​ള്ള​വ​ര്‍​ക്ക് പ​ത്ത​നം​തി​ട്ട ബി​ആ​ര്‍​സി​യി​ലും തി​രു​വ​ല്ല വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലു​ള്ള​വ​ര്‍​ക്ക് പു​ല്ലാ​ട് ബി​ആ​ര്‍​സി​യി​ലു​മാ​ണ് ശി​ല്പ​ശാ​ല ന​ട​ത്തി​യ​ത്.
കു​ട്ടി​യു​ടെ പ്ര​കൃ​തം, അ​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ള്‍, വി​ദ്യാ​ഭ്യാ​സ ല​ക്ഷ്യ​ങ്ങ​ള്‍, മി​ക​ച്ച വി​ദ്യാ​ഭ്യാ​സം, പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജി​ല്ല​യി​ല്‍ ന​ട​ത്തി​യ വി​ദ്യാ​ഭ്യാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ള്‍ നി​ല​നി​ര്‍​ത്തു​ന്ന​തി​ന്‍റെ ആ​വ​ശ്യ​ക​ത തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളാ​ണ് ശി​ല്പ​ശാ​ല​യി​ല്‍ ച​ര്‍​ച്ച ചെ​യ്ത​ത്.
വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ പി.​എ. ശാ​ന്ത​മ്മ പി.​എ ശി​ല്പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ​മ​ഗ്ര​ശി​ക്ഷ കേ​ര​ള ജി​ല്ലാ പ്രോ​ജ​ക്ട് ഓ​ഫീ​സ​ര്‍ ഡോ.​ആ​ര്‍. വി​ജ​യ​മോ​ഹ​ന​ന്‍, പൊ​തു​വി​ ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞം ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ​സ്.​രാ​ജേ​ഷ് എ​ന്നി​വ​ര്‍ ക്ലാ​സു​ക​ള്‍ ന​യി​ച്ചു.
തി​രു​വ​ല്ല ഡി​ഇ​ഒ ജി.​ഉ​ഷ, ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ പി.​എ.​സി​ന്ധു, ബി​പി​ഒ​മാ​രാ​യ ഷാ​ജി എ.​സ​ലാം, എം.​കെ.​പ്ര​കാ​ശ്, എ​സ്.​സു​ജ​മോ​ള്‍, ട്രെ​യി​ന​ര്‍ കെ.​ജി.​മി​നി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.