ഇ​ന്ന് ഉ​ത്ഥാ​ന​പെ​രു​ന്നാ​ൾ
Saturday, April 20, 2019 10:39 PM IST
പ​ത്ത​നം​തി​ട്ട: ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ളി​ൽ ഇ​ന്ന് ഉ​ത്ഥാ​ന​പെ​രു​ന്നാ​ൾ.
പാ​തി​രാ​കൂ​ർ​ബാ​ന​യോ​ടെ ആ​രം​ഭി​ക്കു​ന്ന ശു​ശ്രൂ​ഷ​ക​ൾ രാ​വി​ലെ പൂ​ർ​ത്തി​യാ​കും. ന​ന്മ​യു​ടെ വി​ജ​യം ആ​ഘോ​ഷി​ക്കു​ന്ന ഉ​യി​ർ​പ്പി​ലൂ​ടെ ലോ​ക​ത്തി​നു ന​ൽ​കു​ന്ന സ​മാ​ധാ​ന സ​ന്ദേ​ശ​ത്തി​ല​ധി​ഷ്ഠി​ത​മാ​ണ് ശു​ശ്രൂ​ഷ​ക​ൾ.
50 ദി​ന​ങ്ങ​ൾ നീ​ണ്ട നോ​ന്പി​നും ഓ​ശാ​ന മു​ത​ൽ ന​ട​ന്നു​വ​ന്ന വി​ശു​ദ്ധ​വാ​ര​ത്തി​നും ഇ​ന്നു പ​രി​സ​മാ​പ്തി​യാ​കും.
ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച ദേ​വാ​ല​യ​ങ്ങ​ളി​ൽ ദീ​ർ​ഘ​മാ​യ ശു​ശ്രൂ​ഷ​ക​ൾ ന​ട​ന്നു.
കു​രി​ശി​ന്‍റെ വ​ഴി​യോ​ടെ ആ​രം​ഭി​ച്ച ശു​ശ്രൂ​ഷ​ക​ൾ വി​വി​ധ യാ​മ​പ്രാ​ർ​ഥ​ന​ക​ൾ​ക്കു​ശേ​ഷം കു​രി​ശ് കു​ന്പി​ടീ​ൽ, ക​ബ​റ​ട​ക്കം തു​ട​ങ്ങി​യ​വ​യോ​ടെ സ​മാ​പി​ച്ചു. ഉ​ച്ച​ക​ഴി​ഞ്ഞ നേ​ർ​ച്ച​ക്ക​ഞ്ഞി​യു​മു​ണ്ടാ​യി​രു​ന്നു.