മൂ​ന്നാം​ഘ​ട്ട ത​രം​തി​രി​ക്ക​ൽ ജി​ല്ല​യി​ൽ പൂ​ർ​ത്തി​യാ​യി ‌‌
Sunday, April 21, 2019 10:26 PM IST
പ​ത്ത​നം​തി​ട്ട: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ജി​ല്ല​യി​ലെ മൂ​ന്നാം ഘ​ട്ട ത​രം​തി​രി​ക്ക​ൽ പൂ​ർ​ത്തി​യാ​യി. ജി​ല്ലാ ക​ള​ക്ട​ർ പി. ​ബി. നൂ​ഹി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ത​രം​തി​രി​ക്ക​ൽ പൂ​ർ​ത്തി​യാ​ക്കി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു​നി​രീ​ക്ഷ​ക​ൻ സ​ഹ​ദേ​ബ് ദാ​സ് സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ജി​ല്ല​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ഏ​തൊ​ക്കെ പോ​ളിം​ഗ് സ്റ്റേ​ഷ​നി​ലേ​ക്കാ​ണ് പോ​കേ​ണ്ട​ത് എ​ന്ന​താ​ണ് മൂ​ന്നാം​ഘ​ട്ട ത​രം​തി​രി​ക്ക​ലി​ൽ തീ​രു​മാ​നി​ച്ച​ത്. പോ​ളിം​ഗ് ക്ര​മീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പോ​സ്റ്റിം​ഗ് ന​ട​ന്നു.
1077 ബൂ​ത്തു​ക​ളി​ലാ​യി 4308 ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് പോ​ളിം​ഗ് ദി​വ​സം അ​വ​ശ്യ​മാ​യു​ള്ള​ത്. കൂ​ടാ​തെ റി​സ​ർ​വ് ആ​യി 624 ഉ​ദ്യോ​ഗ​സ്ഥ​രെ​യും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ന്നു വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ബൂ​ത്തു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ കൈ​മാ​റും. ഇ​തു കൂ​ടാ​തെ പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഗ​താ​ഗ​ത സൗ​ക​ര്യ​ത്തി​നാ​യി 176 ബ​സ്, 82 മി​നി ബ​സ് എ​ന്നി​ങ്ങ​നെ 343 വാ​ഹ​ന​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. 21 ഓ​ളം അ​ട​ച്ചു​റ​പ്പു​ള്ള വാ​ഹ​ന​ങ്ങ​ളാ​ണ് മെ​ഷീ​നു​ക​ൾ കൊ​ണ്ടു​പോ​കു​ന്ന​തി​നാ​യി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്