‌പ്ര​ക​ട​ന​ങ്ങ​ളും പൊ​തു​യോ​ഗ​ങ്ങ​ളും പാ​ടി​ല്ല ‌
Sunday, April 21, 2019 11:01 PM IST
പ​ത്ത​നം​തി​ട്ട: പ​ര​സ്യ​പ്ര​ചാ​ര​ണ​ത്തി​നു​ള്ള സ​മ​യം അ​വ​സാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ വോ​ട്ടെ​ടു​പ്പ് പൂ​ർ​ത്തി​യാ​കും വ​രെ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യോ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ​യോ നേ​തൃ​ത്വ​ത്തി​ൽ പ്ര​ക​ട​ന​ങ്ങ​ളോ, പൊ​തു​യോ​ഗ​ങ്ങ​ളോ പോ​ളിം​ഗ് ബൂ​ത്തി​നു പ​രി​സ​ര​ത്ത് ന​ട​ത്താ​ൻ പാ​ടി​ല്ലെ​ന്ന് ജി​ല്ലാ ക​ള​ക്ട​റും ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റു​മാ​യ പി.​ബി. നൂ​ഹ് അ​റി​യി​ച്ചു.
തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധ​മാ​യ ഒ​രു​വി​ധ​ത്തി​ലു​മു​ള്ള പ​ര​സ്യ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ടെ​ലി​വി​ഷ​ൻ, സി​നി​മ സ​മാ​ന​മാ​യ മാ​ധ്യ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചും ന​ട​ത്താ​ൻ പാ​ടി​ല്ല. സം​ഗീ​ത പ​രി​പാ​ടി​ക​ൾ, നാ​ട​കം, വി​നോ​ദ പ​രി​പാ​ടി​ക​ൾ, സാ​ഹ​സി​ക പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​വ പോ​ളിം​ഗ് സ്റ്റേ​ഷ​ന്‍റെ പ​രി​ധി​യി​ൽ ന​ട​ത്തി പൊ​തു​ജ​ന​ത്തെ ത​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളി​ലേ​ക്ക് ആ​ക​ർ​ഷി​ക്കാ​ൻ പാ​ടി​ല്ല.
ഈ ​വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ചാ​ൽ പി​ഴ​യോ, ത​ട​വോ ര​ണ്ടും കൂ​ടി​യോ ല​ഭി​ക്കാ​വു​ന്ന​താ​ണ്. വോ​ട്ട​റെ സ്വാ​ധീ​നി​ക്കു​ന്ന​തോ, തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തെ ബാ​ധി​ക്കു​ന്ന​തോ ആ​യ ഏ​തൊ​രു ന​ട​പ​ടി​യും ഇ​തി​ന്‍റെ പ​രി​ധി​യി​ൽ വ​രും. പൊ​തു​യോ​ഗ​ങ്ങ​ൾ ന​ട​ത്താ​തി​രി​ക്കാ​നും വോ​ട്ട​ർ​മാ​രോ​ട് വോ​ട്ട് അ​ഭ്യ​ർ​ഥ​ന ന​ട​ത്താ​തി​രി​ക്കാ​നും സ്ഥാ​നാ​ർ​ഥി​ക​ൾ ശ്ര​ദ്ധി​ക്ക​ണം. ‌