വോ​ട്ട് സ്മാ​ര്‍​ട്ട് ആ​പ്: വി​ജ​യി​ക​ള്‍
Monday, April 22, 2019 10:20 PM IST
പ​ത്ത​നം​തി​ട്ട: വോ​ട്ട് സ്മാ​ര്‍​ട്ട് ആ​പ് അ​ഞ്ചാം​ദി​ന സ​മ്മാ​നം കോ​ന്നി സ്വ​ദേ​ശി​ക​ള്‍ ക​ര​സ്ഥ​മാ​ക്കി. ഒ​ന്നാം സ്ഥാ​നം ബി​ടെ​ക് വി​ദ്യാ​ര്‍​ഥി​നി​യാ​യ അ​ഞ്ജ​ലി സു​ധീ​ഷും, ര​ണ്ടാം സ്ഥാ​നം ജോ​ബി​ന്‍ വ​ര്‍​ഗീ​സും നേ​ടി. ഇ​രു​വ​ര്‍​ക്കും ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ് സ​മ്മാ​ന​ത്തു​ക കൈ​മാ​റി.
വോ​ട്ടെ​ടു​പ്പ് ദി​വ​സ​മാ​യ ഇ​ന്ന് വ​രെ​യാ​ണ് മ​ത്സ​രി​ക്കാ​നു​ള​ള അ​വ​സ​രം.