വോ​ട്ടിം​ഗ് ശ​ത​മാ​ന​ത്തി​ല്‍ വ​ര്‍​ധ​ന പ്ര​തീ​ക്ഷി​ച്ച് മു​ന്ന​ണി​ക​ള്‍
Monday, April 22, 2019 10:22 PM IST
പ​ത്ത​നം​തി​ട്ട; ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ല്‍ പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ലെ വ​ര്‍​ധ​ന മൂ​ന്ന് മു​ന്ന​ണി​ക​ള്‍​ക്കും നി​ര്‍​ണാ​യ​കം. 2014ല്‍ 66.02 ​ശ​ത​മാ​ന​വും 2009ല്‍ 65.86 ​ശ​ത​മാ​ന​വു​മാ​യി​രു​ന്നു മ​ണ്ഡ​ല​ത്തി​ലെ പോ​ളിം​ഗ് ശ​ത​മാ​നം.ഇ​ക്കു​റി​യും 65നും 70​നും മ​ധ്യേ പോ​ളിം​ഗ് ശ​ത​മാ​നം ഉ​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് മു​ന്ന​ണി​ക​ള്‍. പ​ര​മാ​വ​ധി വോ​ട്ട​ര്‍​മാ​രെ ബൂ​ത്തി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മം തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ളും ന​ട​ത്തി​യി​ട്ടു​ണ്ട്.

വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ പേ​രു​ള്ള​വ​രി​ല്‍ ത​ന്നെ ന​ല്ലൊ​രു ശ​ത​മാ​നം സ്ഥ​ല​ത്തി​ല്ലാ​ത്ത​വ​രാ​ണ്. പ്ര​വാ​സി വോ​ട്ട​ര്‍​മാ​ര്‍ അ​ട​ക്കം ഇ​ത്ത​വ​ണ പ​ട്ടി​ക​യി​ല്‍ ഇ​ടം നേ​ടി​യ​ത് ന​വാ​ഗ​ത വോ​ട്ട​ര്‍​മാ​രു​ടെ എ​ണ്ണം​കൂ​ടി​യ​തു​മൊ​ക്കെ പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ല്‍ വ​ര്‍​ധ​ന​യു​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യു​ണ്ട്. വേ​ന​ല്‍​മ​ഴ പെ​യ്ത​തി​നാ​ല്‍ പ​ക​ല്‍​ച്ചൂ​ടി​ന്റെ കാ​ഠി​ന്യം കു​റ​ഞ്ഞ​തും ഭി​ന്ന​ശേ​ഷി​ക്കാ​രെ ബൂ​ത്തു​ക​ളി​ലെ​ത്തി​ക്കാ​ന്‍ വാ​ഹ​ന​ക്ര​മീ​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​തും മ​റ്റൊ​രു അ​നു​കൂ​ല ഘ​ട​ക​മാ​ണ്. പോ​ളിം​ഗ് ശ​ത​മാ​നം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം വ​ന്‍ പ​രി​പാ​ടി​ക​ള്‍ ക്ര​മീ​ക​രി​ച്ചി​രു​ന്ന​ത്.