ഇ​ട്ടി​യ​പ്പാ​റ​യി​ലൂ​ടെ വ​ണ്‍​വേ തെ​റ്റി​ച്ചു വാ​ഹ​ന​ങ്ങ​ൾ പാ​യു​ന്നു ‌‌
Monday, April 22, 2019 10:24 PM IST
‌‌റാ​ന്നി: റാ​ന്നി - ഇ​ട്ടി​യ​പ്പാ​റ​യി​ലൂ​ടെ വ​ണ്‍​വേ തെ​റ്റി​ച്ചു വാ​ഹ​ന​ങ്ങ​ൾ ചീ​റി​പ്പാ​യു​ന്നു.വ​ണ്‍​വേ നി​ല​നി​ൽ​ക്കു​ന്ന പാ​ത​യി​ൽ മാ​മു​ക്കി​ൽ നി​ന്നെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ കാ​വു​ങ്ക​ൽ​പ്പ​ടി​യി​ൽ നി​ന്നു തി​രി​ഞ്ഞ് ക​ണ്ട​നാ​ട്ടു​പ്പ​ടി, മി​ന​ർ വാ​പ്പ​ടി വ​ഴി ഇ​ട്ടി​യ​പ്പാ​റ ടൗ​ണി​ലെ​ത്ത​ണം.

സ്വ​കാ​ര്യ, ക​ഐ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ഇ​ട്ടി​യ​പ്പാ​റ ബൈ​പാ​സി​ൽ നി​ന്നും തി​രി​ഞ്ഞ് ശ​ബ​രി​മ​ല ഇ​ട​ത്താ​വ​ളം നി​ർ​മി​ക്കു​ന്ന സ്ഥ​ല​ത്തു കൂ​ടി ബ​സ് സ്റ്റാ​ൻ​ഡി​ലെ​ത്ത​ണം. ചെ​റു​തും വ​ലു​തു​മാ​യ വാ​ഹ​ന​ങ്ങ​ൾ മി​ക്ക​വ​യും വ​ണ്‍​വേ തി​രി​യാ​തെ നേ​രി​ട്ട് ഇ​ട്ടി​യ​പ്പാ​റ​യി​ൽ എ​ത്തു​ക​യാ​ണ്. വ​ണ്‍​വേ തെ​റ്റി​ച്ചെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ക്കാ​തെ എ​തി​രേ​യെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ വെ​ട്ടി​ച്ചു മാ​റ്റു​ക​യാ​ണ് പ​തി​വ്.

ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളാ​ണ് കൂ​ടു​ത​ലും വ​ണ്‍​വേ തെ​റ്റി​ക്കു​ന്ന​ത്. ഇ​ട്ടി​യ​പ്പാ​റ ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്നും കോ​ട്ട​യം, എ​രു​മേ​ലി, മു​ണ്ട​ക്ക​യം, അ​ത്തി​ക്ക​യം, ഇ​ട​മു​റി ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള ബ​സു​ക​ൾ സ്റ്റാ​ൻ​ഡി​ൽ നി​ന്നും പു​റ​ത്തേ​ക്കു​ള്ള പ്ര​ധാ​ന റോ​ഡി​ലെ​ത്തി കാ​വു​ങ്ക​ൽ​പ്പ​ടി​യി​ലെ​ത്തി വ​ണ്‍​വേ തി​രി​ഞ്ഞു പോ​ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. എ​ന്നാ​ൽ മി​ക്ക ബ​സു​ക​ളും സ്റ്റാ​ൻ​ഡി​ലേ​ക്ക് എ​ത്തി​ച്ചേ​രു​ന്ന ബൈ​റോ​ഡി​ലൂ​ടെ ഇ​ട്ടി​യ​പ്പാ​റ ബൈ​പാ​സി​ലെ​ത്തു​ക​യാ​ണ് പ​തി​വ്.

സ്റ്റാ​ൻ​ഡി​ൽ പ​ത്തും, പ​തി​ന​ഞ്ചു മി​നി​ട്ട് കി​ട​ക്കു​ന്ന ബ​സു​ക​ളാ​ണ് സ​മ​യ​ക്കു​റ​വു ചൂ​ണ്ടി​ക്കാ​ട്ടി ബൈ​പാ​സി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന​ത്.കൂ​ടാ​തെ തി​രു​വ​ല്ല, മ​ല്ല​പ്പ​ള്ളി, ചെ​റു​കോ​ൽ​പ്പു​ഴ ഭാ​ഗ​ത്തു നി​ന്നു​മെ​ത്തു​ന്ന ബ​സു​ക​ൾ റാ​ന്നി പെ​രു​ന്പു​ഴ സ്റ്റാ​ൻ​ഡി​ൽ എ​ത്തു​ന്നി​ല്ലെ​ന്ന പ​രാ​തി​യു​മു​ണ്ട്.