കൂ​ട്ട​യോ​ട്ടം മേ​യ് ഒ​ന്നി​ന്
Monday, April 22, 2019 10:24 PM IST
കോ​ഴ​ഞ്ചേ​രി: ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​നു ചി​ട്ട​യാ​യ ജീ​വി​ത​വും വ്യാ​യാ​മ​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി കോ​ഴ​ഞ്ചേ​രി റോ​ട്ട​റി ക്ല​ബ് കൂ​ട്ട​യോ​ട്ടം സം​ഘ​ടി​പ്പി​ക്കു​ന്നു. ആ​ഗോ​ള തൊ​ഴി​ലാ​ളി ദി​ന​മാ​യ മേ​യ് ഒ​ന്നി​നു രാ​വി​ലെ​യാ​ണ് 10 കി​ലോ​മീ​റ്റ​ർ ദൂ​രം ഫ​ൺ റ​ൺ എ​ന്ന പേ​രി​ൽ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജോ​ൺ വ​റു​ഗീ​സും അ​ണ്ട​ത്തേ​ത്തും ചെ​യ​ർ​മാ​ൻ ലെ​സ്‌​ലി ഫി​ലി​പ്പും അ​റി​യി​ച്ചു. വ്യ​ക്തി ആ​രോ​ഗ്യം കു​ടും​ബ സ​ന്തോ​ഷ​ത്തി​ന് അ​നി​വാ​ര്യ​മാ​ണെ​ന്ന ചി​ന്ത വ​ള​ർ​ത്തു​ന്ന​തി​നും പ​രി​പാ​ടി ല​ക്ഷ്യ​മി​ടു​ന്നു. ഒ​ന്നി​ന് രാ​വി​ലെ 6.30 ന് ​കോ​ഴ​ഞ്ചേ​രി ടൗ​ണി​ൽ വ​ണ്ടി​പ്പേ​ട്ട​യ്ക്ക് സ​മീ​പ​ത്തു നി​ന്നാ​രം​ഭി​ച്ച് പു​ല്ലാ​ട് ആ​ന​മ​ല​യി​ലെ​ത്തി തി​രി​കെ എ​ത്തും വി​ധ​മാ​ണ് ഓ​ട്ടം സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്.

വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ, മെ​ഡ​ൽ എ​ന്നി​വ ന​ൽ​കും. പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും ടീ ​ഷ​ർ​ട്ടും ല​ഭി​ക്കും. 10 -20, 21 -41, അ​തി​ന് മു​ക​ളി​ൽ എ​ന്നി​ങ്ങ​നെ മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളാ​യാ​ണ് ഓ​ട്ട​വും സ​മ്മാ​ന​ങ്ങ​ളും ന​ൽ​കു​ന്ന​ത്. ഭാ​ര​വാ​ഹി​ക​ളാ​യ സാം ​ക​ച്ചോ​ല, വി​ജ​യ കൃ​ഷ്ണ​ൻ, വി​വേ​ക് മ​ല​യി​ൽ, പി.​രാ​ജേ​ന്ദ്ര​ൻ, ടി.​സി.​എ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ജി​ല്ലാ അ​ത്‌​ല​റ്റി​ക് അ​സോ​സി​യേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പ​രി​ശീ​ല​നംസൃ​ഷ്ടി​ച്ച കാ​യി​ക വി​ദ​ഗ്ധ​ർ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​രു​ടെ സേ​വ​നം ല​ഭ്യ​മാ​കും. കൂ​ട്ട​യോ​ട്ട​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് 21 ന് ​മു​ന്പ് പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ൺ: 9947300001.