ഇ​ല​ക്ഷ​ന്‍ ബൂ​ത്തു​ക​ള്‍ ല​ളി​ത​മാ​ക​ണം
Monday, April 22, 2019 10:25 PM IST
പോ​ളിം​ഗ് സ്‌​റ്റേ​ഷ​ന്‍റെ 200 മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​ക​ളു​ടെ​യോ സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ​യോ ബൂ​ത്തു​ക​ള്‍ അ​നു​വ​ദ​നീ​യ​മ​ല്ല. ഒ​രു​മേ​ശ​യും ര​ണ്ട് ക​സേ​ര​യും ക്ര​മീ​ക​രി​ക്കാം ഷാ​മി​യാ​ന, ടെ​ന്റ് എ​ന്നി​വ കെ​ട്ടാ​ന്‍ പാ​ടു​ള്ള​തു​മ​ല്ല.

മൂ​ന്ന് അ​ടി നീ​ള​വും ഒ​ന്ന​ര അ​ടി വീ​തി​യു​മു​ള്ള ബാ​ന​ര്‍ ഉ​പ​യോ​ഗി​ക്കാം ബൂ​ത്തു​ക​ളി​ലു​ള്ള വ്യ​ക്തി​ക​ള്‍ നി​ര്‍​ബ​ന്ധ​മാ​യും വോ​ട്ട​ര്‍ ഐ​ഡി കാ​ര്‍​ഡ് കൈ​വ​ശം വ​യ്ക്ക​ണം. രാ​ഷ്ട്രീ​യ പ​രാ​മ​ര്‍​ശ​മു​ള്ള സ്ലി​പ്പു​ക​ളോ മ​റ്റ് സാ​മ​ഗ്രി​ക​ളോ വി​ത​ര​ണം ചെ​യ്യാ​ന്‍ പാ​ടു​ള്ള​ത​ല്ല. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ മു​ന്‍​കൂ​ര്‍ അ​നു​മ​തി ബൂ​ത്തു​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ വാ​ങ്ങി​യി​രി​ക്ക​ണം.