ജ​ല​അ​ഥോ​റി​റ്റി പ​ണം അ​ട​യ്ക്കാ​ൻ കോ​ഴ​ഞ്ചേ​രി​യി​ൽ സം​വി​ധാ​നം വേ​ണം ‌‌
Wednesday, April 24, 2019 10:46 PM IST
കോ​ഴ​ഞ്ചേ​രി : ജ​ല​അ​ഥോ​റി​റ്റി​യു​ടെ ചു​മ​ത​ല​ത​യി​ൽ കോ​ഴ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്ത്് കു​ടി​വെ​ള്ള​ത്തി​നാ​യി ക​ണ​ക്ഷ​ൻ ന​ൽ​കി​യി​ട്ടു​ള്ള ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ വെ​ള്ള​ക്ക​ര​മ​ട​ക്കു​വാ​ൻ കോ​ഴ​ഞ്ചേ​രി​യി​ൽ സം​വി​ധാ​ന​മി​ല്ലാ​ത്ത​തി​നാ​ൽ പ​ത്ത​നം​ തി​ട്ട ഓ​ഫീ​സി​ൽ പ​ണം അ​ട​യ്ക്കേ​ണ്ട ദു​രി​ത​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ.
മു​ന്പ് കോ​ഴ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ജ​ല​അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി വെ​ള്ള​ ക്ക​രം വാ​ങ്ങി​ക്കു​ന്ന സ്ഥി​തി ഉ​ണ്ടാ​യി​രു​ന്നു.ക്രമേണ ഇതു നിലച്ചു.
മാ​സ​ത്തി​ലൊ​രി​ക്ക​ലെ​ങ്കി​ലും കോ​ഴ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ൽ ജ​ല​അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ൻ​മാ​രെ​ത്തി വെ​ള്ള​ക്ക​രം സ്വീ​ക​രി​ക്കു​ന്ന സം​വി​ധാ​നം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും ജ​ന​ങ്ങ​ളു​ടെ ദു​രി​തം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് കോ​ഴ​ഞ്ചേ​രി പൗ​ര​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.
പ്ര​സി​ഡ​ന്‍റ് സോ​മ​രാ​ജ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ കെ. ​വ​ർ​ഗീ​സ്, റ്റി. ​മാ​ത്യു, ഗോ​പാ​ല​കൃ​ഷ്ണ​ൻ, സി.​കെ. രാ​ജീ​വ്, കെ. ​ആ​ർ. വി​ജ​യ​ കു​മാ​ർ, സ​ജി ജോ​ർ​ജ്, വി. ​ദാ ​നി​യേ​ൽ, അ​ല​ക്സ് ആ​ന്‍റ​ണി, തോ​മ​സ് മാ​ത്യു, ബാ​ബു വ​ട​ക്കേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌