ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ഏ​ര്‍​പ്പെ​ടു​ത്തി​യ​ത് മി​ക​ച്ച സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ള്‍: ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ‌
Wednesday, April 24, 2019 10:47 PM IST
‌പ​ത്ത​നം​തി​ട്ട: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് പോ​ലീ​സ് ഏ​ര്‍​പ്പെ​ടു​ത്തി​യ​ത് മി​ക​ച്ച സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ളെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ​ദേ​വ് പ​റ​ഞ്ഞു.
വോ​ട്ട​ര്‍​മാ​ര്‍​ക്ക് സ​മാ​ധാ​ന​പ​ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി മി​ക​ച്ച ക്ര​മ​സ​മാ​ധാ​ന​നി​ല ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് സു​താ​ര്യ​വും സു​ഗ​മ​വു​മാ​യി ന​ട​ന്നു.
പോ​ളിം​ഗ് ശ​ത​മാ​നം വ​ര്‍​ധി​ക്കു​ന്ന​തി​നും പോ​ലീ​സ് സു​ര​ക്ഷ സ​ഹാ​യ​ക​മാ​യി.
തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന ഏ​ഴ് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ല്‍ 98 പേ​ര​ട​ങ്ങു​ന്ന പോ​ലീ​സ് സം​ഘ​ത്തെ ഗ്രൂ​പ്പ് പ​ട്രോ​ളിം​ഗി​ന് നി​യോ​ഗി​ച്ചി​രു​ന്നു. കൂ​ടാ​തെ എ​ല്ലാ വോ​ട്ടെ​ടു​പ്പ് കേ​ന്ദ്ര​ങ്ങ​ളി​ലും പ​രി​സ​ര​ങ്ങ​ളി​ലും ശ​ക്ത​മാ​യ പോ​ലീ​സ് പ​ട്രോ​ളിം​ഗ് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു.
ബൂ​ത്തു​ക​ളി​ല്‍ പോ​ലീ​സി​ന്‍റെ ആ​വ​ശ്യ​മു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വേ​ഗ​ത്തി​ല്‍ എ​ത്തി​ച്ചേ​രു​ന്ന​തി​നു​ള​ള ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.
പ​ശ്ചി​മ​ബം​ഗാ​ളി​ൽ നി​ന്നു​ള്ള ഒ​രു ക​ന്പ​നി പോ​ലീ​സി​നെ പ​ത്ത​നം​തി​ട്ട​യി​ലെ​ത്തി​ച്ചി​രു​ന്നു. ഇ​വ​രു​ടെ സേ​വ​നം വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ന്‍റെ സു​ര​ക്ഷ​യി​ലു​മു​ണ്ടാ​കും. മേ​യ് 23 വ​രെ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​മാ​യ ചെ​ന്നീ​ർ​ക്ക​ര കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​നു പ്ര​ത്യേ​ക സു​ര​ക്ഷ​യാ​ണ് ന​ൽ​കി​യി​ട്ടു​ള്ള​ത്.