ഭാ​ഗ്യ​ക്കു​റി ക്ഷേ​മ​നി​ധി അം​ഗ​ത്വം പു​നഃ​സ്ഥാ​പി​ക്കാ​ന്‍ അ​വ​സ​രം ‌
Thursday, April 25, 2019 10:31 PM IST
‌പ​ത്ത​നം​തി​ട്ട: 2016 ജ​നു​വ​രി മു​ത​ല്‍ അം​ശാ​ദാ​യ അ​ട​വ് മു​ട​ങ്ങി​യ​തു​മൂ​ലം അം​ഗ​ത്വം റ​ദ്ദാ​യ​വ​ര്‍​ക്ക് പു​ന​ഃസ്ഥാ​പി​ക്കാ​ന്‍ ജൂ​ണ്‍ മാ​സം വ​രെ അ​വ​സ​രം. അം​ഗ​ത്വ പാ​സ്ബു​ക്ക്, ടി​ക്ക​റ്റ് അ​ക്കൗ​ണ്ട് ബു​ക്ക് എ​ന്നി​വ സ​ഹി​തം ജി​ല്ലാ ഭാ​ഗ്യ​ക്കു​റി ക്ഷേ​മ​നി​ധി ഓ​ഫീ​സി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​ക​ണം.

ക്ഷേ​മ​നി​ധി പ​ദ്ധ​തി വി​ജ്ഞാ​പ​ന പ്ര​കാ​ര​മു​ള്ള ത്രൈ​മാ​സ വി​ല്പ​ന ശ​രാ​ശ​രി തു​ക​യാ​യ 30000 രൂ​പ​യ്ക്കു​ള്ള ടി​ക്ക​റ്റു​ക​ള്‍ വി​ല്പ​ന ന​ട​ത്തി​യ​തി​ന്‍റെ രേ​ഖ​ക​ളും ഹാ​ജ​രാ​ക്ക​ണം. 2019 മാ​ര്‍​ച്ച് 31ന് ​മു​മ്പ് ക്ഷേ​മ​നി​ധി​യി​ല്‍ അം​ഗ​ത്വ​മാ​യ​വ​രി​ല്‍ അം​ഗ​ത്വ പാ​സ്ബു​ക്ക്, ടി​ക്ക​റ്റ് അ​ക്കൗ​ണ്ട് ബു​ക്ക് എ​ന്നി​വ കൈ​പ്പ​റ്റാ​ത്ത​വ​ര്‍ 30ന് ​മു​മ്പ് കൈ​പ്പ​റ്റ​ണ​മെ​ന്ന് ക്ഷേ​മ​നി​ധി ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ‌