അ​ടൂ​ർ തി​രു​ഹൃ​ദ​യ പ​ള്ളി​യി​ൽ
Thursday, April 25, 2019 10:35 PM IST
അ​ടൂ​ർ: തി​രു​ഹൃ​ദ​യ ക​ത്തോ​ലി​ക്കാ​പ്പ​ള്ളി​യു​ടെ സ​ഹ​മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ ഇ​ന്നു മു​ത​ൽ കൊ​ണ്ടാ​ടും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ദി​വ്യ ക​രു​ണ്യാ​രാ​ധ​ന, വ​ച​ന​പ്ര​ഘോ​ഷ​ണം. സി​സ്റ്റ​ർ വി​നീ​ത​യും സം​ഘ​വും നേ​തൃ​ത്വം ന​ൽ​കും.

നാ​ളെ രാ​വി​ലെ 6.30ന് ​കു​ർ​ബാ​ന. 10 മു​ത​ൽ ഇ​ട​വ​ക​യു​ടെ നാ​ല് അ​തി​ർ​ത്തി​ക​ളെ​യും ബ​ന്ധി​പ്പി​ച്ച് ചെ​ന്പി​ൽ അ​രി ഇ​ടീ​ലും നേ​ർ​ച്ച സ്വീ​ക​ര​ണ​വും. വൈ​കു​ന്നേ​രം ആ​റു മു​ത​ൽ റാ​സ കു​റ്റി​യി​ൽ കെ.​ഒ. ജോ​ർ​ജി​ന്‍റെ ഭ​വ​ന​ത്തി​ൽ നി​ന്നും ആ​രം​ഭി​ച്ച് നെ​ല്ലി​മൂ​ട്ടി​ൽ​പ്പ​ടി, കൊ​യി​ക്ക​ൽ വ​ട​ക്കേ ഭാ​ഗം വ​ഴി പ​ള്ളി​യി​ൽ എ​ത്തി​ച്ചേ​രും. 28നു ​രാ​വി​ലെ എ​ട്ടി​ന് കൂ​ർ​ബാ​ന തു​ട​ർ​ന്നു റാ​സ, കു​രി​ശ​ടി​യി​ൽ നി​ന്നും ആ​രം​ഭി​ച്ച് ദേ​വാ​ല​യ പ്ര​ദ​ക്ഷി​ണ​ത്തോ​ടെ സ​മാ​പി​ക്കും.