സ്കൂ​ൾ ബ​സു​ക​ളി​ൽ അ​ധ്യാ​പ​ക​നും വ​നി​താ ജീ​വ​ന​ക്കാ​രി​യും ഉ​ണ്ടാ​ക​ണം ‌
Thursday, May 16, 2019 10:52 PM IST
പ​ത്ത​നം​തി​ട്ട: സ്കൂ​ൾ കു​ട്ടി​ക​ളു​ടെ യാ​ത്രാ​വേ​ള​യി​ലെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ക​ർ​ശ​ന നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി.
പ​ത്ത​നം​തി​ട്ട ചൈ​ൽ​ഡ് ലൈ​ൻ ക​മ്മി​റ്റി മു​ന്പാ​കെ ന​ൽ​കി​യ പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി​യി​ലാ​ണ് ഉ​ത്ത​ര​വ്.ഓ​രോ യാ​ത്രാ​വേ​ള​യി​ലും സ്കൂ​ൾ ബ​സു​ക​ളി​ൽ പെ​ണ്‍​കു​ട്ടി​ക​ൾ ഉ​ണ്ടെ​ങ്കി​ൽ ഒ​രു വ​നി​താ ജീ​വ​ന​ക്കാ​രി​യു​ടെ സാ​ന്നി​ധ്യം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ക​മ്മി​റ്റി നി​ർ​ദേ​ശി​ച്ചു. കൂ​ടാ​തെ ബ​സി​ൽ ഒ​രു അ​ധ്യാ​പ​ക​ന്‍റെ സാ​ന്നി​ധ്യ​വും ഉ​റ​പ്പാ​ക്കു​ന്ന ത​ര​ത്തി​ൽ ക്ര​മീ​ക​ര​ണം ഉ​ണ്ടാ​ക​ണം.
സ്കൂ​ൾ ബ​സു​ക​ളി​ലെ ഡ്രൈ​വ​ർ​മാ​രു​ടെ ഫോ​ട്ടോ, ലൈ​സ​ൻ​സി​ന്‍റെ പ​ക​ർ​പ്പ്, മൊ​ബൈ​ൽ ന​ന്പ​ർ, മേ​ൽ​വി​ലാ​സം എ​ന്നി​വ സ്കൂ​ളി​ൽ സൂ​ക്ഷി​ക്ക​ണം.
സ്ഥി​രം ഡ്രൈ​വ​ർ​മാ​രു​ടെ അ​ഭാ​വ​ത്തി​ൽ നി​യോ​ഗി​ക്ക​പ്പെ​ടു​ന്ന പ​ക​ര​ക്കാ​രെ​യും പു​രു​ഷ സ​ഹാ​യി​ക​ളെ​യും സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളും സ്കൂ​ളി​ൽ സൂ​ക്ഷി​ച്ചി​രി​ക്ക​ണം.
സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ലാ​ണ് കു​ട്ടി​ക​ളെ സ്കൂ​ളി​ലേ​ക്ക് അ​യ​യ്ക്കു​ന്ന​തെ​ങ്കി​ൽ ര​ക്ഷി​താ​ക്ക​ൾ പ്ര​ഥ​മാ​ധ്യാ​പ​ക​ന് വി​വ​ര​ങ്ങ​ൾ ന​ൽ​ക​ണം. വാ​ഹ​ന​ങ്ങ​ളി​ലെ ഡ്രൈ​വ​ർ​മാ​ർ, ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രി​ൽ നി​ന്ന് കു​ട്ടി​ക​ൾ​ക്കു​നേ​രെ എ​ന്തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ ലൈ​സ​ൻ​സ് റ​ദ്ദ് ചെ​യ്യു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കും.
വി​വി​ധ റൂ​ട്ടു​ക​ളി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സു​ക​ളി​ല​ട​ക്കം സീ​റ്റു​ക​ൾ ഉ​ണ്ടെ​ങ്കി​ലും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​രി​പ്പി​ടം ന​ൽ​കാ​ത്ത​തും ക​യ​റാ​ൻ അ​നു​വ​ദി​ക്കാ​ത്ത​തും സ്റ്റോ​പ്പി​ൽ ബ​സു​ക​ൾ നി​ർ​ത്താ​ത്ത​തും ക​ർ​ശ​ന​മാ​യി നേ​രി​ടും. നി​ർ​ദേ​ശ​ങ്ങ​ൾ എ​ല്ലാ സ്കൂ​ളു​ക​ളി​ലും സ​ർ​ക്കു​ല​റാ​യി ന​ൽ​കാ​ൻ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​ക്കും ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ പോ​ലീ​സ്, മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് മേ​ധാ​വി​ക​ൾ​ക്കും ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടി. ​സ​ക്കീ​ർ ഹു​സൈ​ൻ ഉ​ത്ത​ര​വാ​യി.‌

പ്ര​ധാ​ന നി​ർ​ദേ​ശ​ങ്ങ​ൾ ‌

4സ്കൂ​ൾ ബ​സു​ക​ളി​ൽ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കൊ​പ്പം
വ​നി​താ ജീ​വ​ന​ക്കാ​രി ഉ​ണ്ടാ​ക​ണം‌
4അ​ധ്യാ​പ​ക​ന്‍റെ സാ​ന്നി​ധ്യ​വും ബ​സു​ക​ളി​ൽ ഉ​റപ്പാക്കണം‌
4സ്കൂ​ൾ ബ​സ് ഡ്രൈ​വ​ർ​മാ​രു​ടെ വി​വ​ര​ങ്ങ​ൾ
സ്കൂ​ളി​ൽ ഉ​ണ്ടാ​ക​ണം‌
4സ്വ​കാ​ര്യ​ബ​സു​ക​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു
യാ​ത്രാ​സൗ​ക​ര്യം ഉ​റ​പ്പാ​ക്ക​ണം ‌
4വി​ദ്യാ​ർ​ഥി​ക​ളോ​ട് അ​തി​ക്ര​മം ഉ​ണ്ടാ​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി ‌