ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​കു​ന്ന​ത് ന​ദീ​തീ​ര​ങ്ങ​ളി​ൽ; പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലും വെ​ള്ള​മി​ല്ല ‌‌
Friday, May 17, 2019 10:38 PM IST
പ​ത്ത​നം​തി​ട്ട: ന​ദി​ക​ളു​ടെ​യും പു​ഴ​ക​ളു​ടെ​യും തീ​ര​ങ്ങ​ളി​ൽ ജ​ല​ക്ഷാ​മം. പ്ര​ള​യ​ത്തി​നു​ശേ​ഷ​മു​ള്ള ആ​ദ്യ വ​ര​ൾ​ച്ച​യി​ൽ തീ​ര​ങ്ങ​ളി​ൽ ഇ​തേ​വ​രെ​യും വ​റ്റാ​ത്ത കി​ണ​റു​ക​ളി​ൽ പോ​ലും വെ​ള്ള​മു​ണ്ടാ​യി​ല്ല. ജി​ല്ല​യു​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ല​ട​ക്കം തീ​ര​ങ്ങ​ൾ ക​ടു​ത്ത വ​ര​ൾ​ച്ച​യി​ലു​മാ​യി.

പ​ന്പ​യു​ടെ തീ​ര​ങ്ങ​ളി​ൽ മ​ഹാ​പ്ര​ള​യ​ത്തി​നു​ശേ​ഷം കി​ണ​റു​ക​ളി​ൽ വെ​ള്ളം കു​റ​യു​ന്ന പ്ര​തി​ഭാ​സം​ക​ണ്ടു​വ​ന്നി​രു​ന്നു. ഇ​തി​നു തു​ട​ർ​ച്ച​യാ​യാ​ണ് പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ കി​ണ​റു​ക​ൾ വ​റ്റി​യ​ത്.ന​ദീ തീ​ര​ങ്ങ​ളി​ൽ നി​ന്ന് അ​ധി​കം വി​ദൂ​ര​ത്തി​ല​ല്ലാ​ത്ത കി​ണ​റു​ക​ളി​ൽ പോ​ലും വെ​ള്ളം വേ​ഗ​ത്തി​ൽ വ​റ്റു​ന്ന പ്ര​തി​ഭാ​സ​മാ​ണ് ക​ണ്ടു​വ​രു​ന്ന​ത്.

നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന ഉ​റ​വ​ക​ളും നീ​ർ​ച്ചാ​ലു​ക​ളും ഇ​ല്ലാ​താ​യ​താ​ണ് ജ​ല​ക്ഷാ​മ​ത്തി​നു കാ​ര​ണം. മ​ഹാ​പ്ര​ള​യ​ത്തോ​ടൊ​പ്പം വ​ന്ന​ടി​ഞ്ഞ ചെ​ളി​യാ​ണ് ഉ​റ​വ​ക​ൾ ഇ​ല്ലാ​താ​ക്കി​യ​ത്. ചെ​ളി നീ​രു​റ​വ​ക​ളെ അ​ട​ച്ചു ക​ള​ഞ്ഞു. ഇ​തോ​ടെ സു​ഗ​മ​മാ​യ ജ​ല​മൊ​ഴു​ക്ക് ത​ട​സ​പ്പെ​ട്ടു. കി​ണ​റു​ക​ളി​ലേ​ക്കു​ണ്ടാ​യി​രു​ന്ന ഉ​റ​വ​ക​ളും വ​റ്റാ​ൻ ഇ​തു കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

തി​രു​വ​ല്ല താ​ലൂ​ക്കി​ന്‍റെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലും ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ കു​ട്ട​നാ​ടി​നോ​ടു ചേ​ർ​ന്ന പ്ര​ദേ​ശ​ത്തും ഇ​ത്ത​ര​ത്തി​ൽ കി​ണ​റു​ക​ൾ വ​റ്റി​യി​രി​ക്കു​ക​യാ​ണ്. ന​ദി​യി​ലെ വെ​ള്ളം മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ച് കി​ണ​റി​ന്‍റെ ചു​റ്റി​നും പ​ന്പ് ചെ​യ്യു​ക​യും ഇ​ത്ത​ര​ത്തി​ൽ ഭൂ​മി​യി​ലേ​ക്ക് താ​ഴു​ന്ന വെ​ള്ളം അ​രി​ച്ചി​റ​ങ്ങി കി​ണ​റു​ക​ളി​ൽ ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്കു​ക​യു​മാ​ണ് പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലെ ഇ​പ്പോ​ഴ​ത്തെ രീ​തി. മ​ഴ പെ​യ്ത​പ്പോ​ൾ പോ​ലും ഉ​റ​വ​ക​ൾ സ​ജീ​വ​മാ​യി​ല്ലെ​ന്ന​തും ശ്ര​ദ്ധേ​യാ​ണ്. ന​ദി​യി​ൽ നി​ന്നും പ​ന്പു ചെ​യ്തെ​ടു​ക്കു​ന്ന വെ​ള്ള​മാ​ണ് ഇ​പ്പോ​ൾ കി​ണ​റു​ക​ളി​ലെ ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ച്ചു​വ​രു​ന്ന​ത്.

എ​ല്ലാ​ ദി​വ​സ​വും ഇ​ത്ത​ര​ത്തി​ൽ കി​ണ​റു​ക​ൾ​ക്കു ചു​റ്റി​ലും വെ​ള്ളം​പ​ന്പു ചെ​യ്തെ​ങ്കി​ൽ മാ​ത്ര​മേ ജ​ല​നി​ര​പ്പ് ഉ​യ​ർ​ത്താ​നാ​കൂ. ഇ​ട​യ​ക്കു ല​ഭി​ച്ച വേ​ന​ൽ​മ​ഴ പോ​ലും പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലെ ജ​ല​ക്ഷാ​മ​ത്തി​നു പ​രി​ഹാ​ര​മാ​യി​ല്ല.കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലും പ​ന്പ​യോ​ടു ചേ​ർ​ന്ന കി​ണ​റു​ക​ൾ വേ​ഗ​ത്തി​ൽ വ​റ്റു​ക​യാ​യി​രു​ന്നു.

ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്കാ​ൻ ആ​യി​ട്ടി​ല്ല.പ്ര​ള​യം ക​ഴി​ഞ്ഞ് ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ വ​റ്റി​പ്പോ​യ കി​ണ​റു​ക​ളു​മു​ണ്ട്. ശ​ക്ത​മാ​യ നീ​രൊ​ഴു​ക്കും ഉ​റ​വ​ച്ചാ​ലു​ക​ളും ഉ​ണ്ടാ​യി​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ പോ​ലും കി​ണ​റു​ക​ളി​ൽ വെ​ള്ളം കു​റ​യു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്. ‌