അ​ടൂ​ർ എ​സ്എ​ൻ ഐ​ടി​യി​ൽ യു​വ തൊ​ഴി​ൽ മേ​ള
Friday, May 17, 2019 10:38 PM IST
പ​ത്ത​നം​തി​ട്ട: അ​ടൂ​ർ ശ്രീ​നാ​രാ​യ​ണ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി കോ​ള​ജ് ജോ​ബ്ഫെ​യ​ർ കേ​ര​ള​യു​മാ​യി സ​ഹ​ക​രി​ച്ച് തൊ​ഴി​ൽ​മേ​ള 22ന് ​രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ എ​സ്എ​ൻ ഐ​ടി കാ​ന്പസി​ൽ ന​ട​ക്കും.

20ൽ ​പ​രം ക​ന്പ​നി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന മേ​ള​യി​ൽ ബി​ടെ​ക്, ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ്, പി​ജി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മു​ൻ പ​രി​ച​യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ ക​ൾ​ക്കും പ​ങ്കെ​ടു​ക്കാ​മെ​ന്ന് കോ ​ഓ​ർ​ഡി​നേ​റ്റ​ർ അ​നൂ​പ് ത​ങ്ക​ച്ച​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

വി​ദ്യാ​ർ​ഥി​ക​ൾ ത​ങ്ങ​ളു​ടോ ബ​യോ​ഡേ​റ്റ [email protected] എ​ന്ന മെ​യി​ലി​ലേ​ക്ക് അ​യ​ച്ച് ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തു​ന്ന​തി​നു സം​വി​ധാ​ന​മു​ണ്ട്. 100 രൂ​പ​യാ​ണ് ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ്. ഒ​രു വി​ദ്യാ​ർ​ഥി​ക്ക് പ​ര​മാ​വ​ധി 10 ക​ന്പ​നി​യു​ടെ അ​ഭി​മു​ഖ​ത്തി​ൽ​വ​രെ പ​ങ്കെ​ടു​ക്കാം. ഫോ​ൺ: 9747225566.