വ​ട​ശേ​രി​ക്ക​ര ബ​സ് സ്റ്റാ​ൻ​ഡ് ആ​വ​ശ്യ​ത്തി​നു​ നേ​രേ അ​ധി​കൃ​ത​ർ ക​ണ്ണ​ട​യ്ക്കു​ന്നു
Friday, May 17, 2019 10:38 PM IST
റാ​ന്നി: വ​ട​ശേ​രി​ക്ക​ര​യി​ൽ ബ​സ് സ്റ്റാ​ൻ​ഡ് വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​നു നേ​രെ അ​ധി​കൃ​ത​രു​ടെ നി​സം​ഗ​ത തു​ട​രു​ന്നു. താ​ലൂ​ക്കി​ന്‍റെ കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​യു​ടെ പ്ര​വേ​ശ​ന ക​വാ​ട​മാ​ണ് വ​ട​ശേ​രി​ക്ക​ര. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന കാ​ല​ത്ത് പ്ര​ധാ​ന ഇ​ട​ത്താ​വ​ള​വു​മാ​ണ്. ഇ​വി​ടെ​യെ​ത്തി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പ്ര​തി​ദി​നം നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് യാ​ത്ര ചെ​യ്യു​ന്ന​ത്.

എ​ന്നാ​ൽ യാ​ത്ര​ക്കാ​ർ​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യി യാ​ത്ര ചെ​യ്യു​ന്ന​തി​ന് ക​ഴി​യു​ന്നി​ല്ല. വ​ട​ശേ​രി​ക്ക​ര​യി​ൽ ബ​സ് സ്റ്റാ​ൻ​ഡ് വേ​ണ​മെ​ന്നാ​വ​ശ്യ​ത്തി​ന് വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. ചി​റ്റാ​ർ, സീ​ത​ത്തോ​ട്, വ​യ്യാ​റ്റു​പു​ഴ, ആ​ങ്ങ​മൂ​ഴി, ഗ​വി, പ​മ്പ, പെ​രു​നാ​ട്, അ​ത്തി​ക്ക​യം, റാ​ന്നി, പ​ത്ത​നം​തി​ട്ട, കോ​ഴ​ഞ്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും, ഇ​വി​ട​ങ്ങ​ളി​ൽ നി​ന്നും ദി​വ​സേ​ന അ​ന്പ​തി​ല​ധി​കം ബ​സു​ക​ളാ​ണ് വ​ട​ശേ​രി​ക്ക​ര​യി​ൽ എ​ത്തു​ന്ന​ത്.

മ​ണ്ണാ​റ​ക്കു​ള​ഞ്ഞി - ചാ​ല​ക്ക​യം റോ​ഡി​ൽ വ​ട​ശേ​രി​ക്ക​ര ടൗ​ണി​ലാ​ണ് നി​ല​വി​ൽ ബ​സു​ക​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​ത്. റാ​ന്നി, പ​ത്ത​നം​തി​ട്ട ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള ബ​സു​ക​ൾ ടി​ടി​ടി​എം വി​എ​ച്ച്എ​സ്എ​സി​നു മു​ൻ​വ​ശ​ത്തും ചി​റ്റാ​ർ, സീ​ത​ത്തോ​ട്, പെ​രു​നാ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സു​ക​ൾ ടൗ​ണി​ലെ വെ​യി​റ്റിം​ഗ് ഷെ​ഡി​നു മു​ൻ​വ​ശ​ത്തു നി​ർ​ത്തി​യാ​ണ് യാ​ത്ര​ക്കാ​രെ ക​യ​റ്റി​യി​റ​ക്കു​ന്ന​ത്.

ഒ​രു വ​ശ​ത്ത് ബ​സി​ൽ നി​ന്നി​റ​ങ്ങി റോ​ഡ് മു​റി​ച്ചു ക​ട​ന്നു വേ​ണം മ​റു​വ​ശ​ത്ത് എ​ത്തി മ​റ്റ് ബ​സു​ക​ളി​ൽ ക​യ​റേ​ണ്ട​ത്. ഇ​ത് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​കു​ന്നു. ടൗ​ണി​ൽ ത​ന്നെ​യാ​ണ് ഓ​ട്ടോ, ടാ​ക്സി സ്റ്റാ​ൻ​ഡും ഉ​ള്ള​ത്.

തി​ര​ക്കേ​റി​യ ടൗ​ണി​ൽ അ​മി​ത വേ​ഗ​ത്തി​ൽ ബ​സു​ക​ൾ എ​ത്തു​ന്ന​തും ഭീ​ഷ​ണി​യാ​ണ്. വ​ട​ശേ​രി​ക്ക​ര ടൗ​ണി​ലെ ഗ​താ​ഗ​ത​പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​യി ബ​സ് സ്റ്റാ​ൻ​ഡ് ആ​രം​ഭി​ക്കു​ന്ന​തി​നാ​യി മു​ന്പ് വ​ട​ശേ​രി​ക്ക​ര പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി തീ​രു​മാ​നി​ച്ചി​രു​ന്നു.​പ​ല വി​ധ ത​ട​സ​ങ്ങ​ളി​ൽ​പ്പെ​ട്ട് തീ​രു​മാ​നം അ​ട്ടി​മ​റി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു.