മഴക്കാലത്ത് ആവണിപ്പാറ ഒറ്റപ്പെടും
Friday, May 17, 2019 10:45 PM IST
കോ​ന്നി താലൂക്കിലെ അ​രു​വാ​പ്പു​ലം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ പെ​ട്ട​താ​ണ് ആ​വ​ണി​പ്പാ​റ പ​ട്ടി​ക​വ​ർ​ഗ കോ​ള​നി. 45 കു​ടും​ബ​ങ്ങ​ളാ​ണു​ള​ള​ത്. അ​രു​വാ​പ്പു​ല​ത്ത് നി​ന്ന് അ​ച്ച​ൻ​കോ​വി​ൽ റൂ​ട്ടി​ൽ വ​ന​ത്തി​നു​ള​ളി​ലാ​ണ് ആ​വ​ണി​പ്പാ​റ കോ​ള​നി. അച്ചൻകോവിലാറിനു മറുകയിലാണ് കോളനി.കോ​ന്നി എ​ലി​യ​റ​യ്ക്ക​ൽ നി​ന്ന് പു​ന​ലൂ​ർ അ​ലി​മു​ക്ക്, ആ​വ​ണി​പ്പാ​റ വ​ഴി അ​ച്ച​ൻ​കോ​വി​ലി​ലേ​ക്കു​ള​ള റോ​ഡു​ക​ൾ തു​റ പാ​ല​ത്തി​ലൂ​ടെ​യാ​ണ്.

കോ​ന്നി​യി​ൽ നി​ന്ന് പു​ന​ലൂ​ർ വ​ഴി ഒ​ന്നും പു​ന​ലൂ​രി​ൽ നി​ന്ന് നേ​രി​ട്ട് ര​ണ്ടും കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ഇ​തു​വ​ഴി സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. ആ​വ​ണി​പ്പാ​റ കോ​ള​നി​ക്കാ​ർ പ്ര​ധാ​ന​മാ​യും എ​ത്തു​ന്ന​ത് കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലാ​ണ്.ആവണിപ്പാറ കോളനിയി ലേക്ക് ഇന്നും യാത്രാ മാർഗ മില്ല. കടത്തുവഞ്ചി മാത്രമാണ് ആശ്രയം.
മഴക്കാലമായാൽ പ്രദേശം ഒറ്റപ്പെടും.