‌വി​ര​ൽ​തു​ന്പി​ൽ ര​ണ്ട് മ​ണി​ക്കൂ​ർ പാ​ത്രം ക​റ​ക്കും, അ​ശ്വി​ന് ല​ക്ഷ്യം ഗി​ന്ന​സ് റെ​ക്കോ​ർ​ഡ് ‌
Saturday, May 18, 2019 10:40 PM IST
‌പ​ത്ത​നം​തി​ട്ട: ഗി​ന്ന​സ് റെ​ക്കോ​ർ​ഡ് നേ​ട്ട​ത്തി​നാ​യി ക​ട​ന്പ​നാ​ട് തു​വ​യൂ​ർ​തെ​ക്ക് വാ​ഴു​വേ​ലി​ൽ​അ​ശ്വി​ൻ വി​ര​ൽ​ത്തു​ന്പി​ൽ ര​ണ്ട് മ​ണി​ക്കൂ​ർ സ്റ്റീ​ൽ പാ​ത്രം ക​റ​ക്കും.
നാ​ളെ രാ​വി​ലെ പ​ത്തി​ന് തി​രു​വ​ല്ല മു​ത്തൂ​ർ ശ്രീ​ദു​ർ​ഗ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ​രി​പാ​ടി. ദ​ൽ​ഹി സ്വ​ദേ​ശി​യാ​യ ഹി​മാ​ൻ​ഷു ഗു​പ്ത എ​ന്ന യു​വാ​വി​ന്‍റെ പേ​രി​ലാ​ണ് ഇ​പ്പോ​ഴ​ത്തെ റെ​ക്കോ​ഡ്, സ​മ​യം ഒ​രു മ​ണി​ക്കൂ​ർ 10 മി​നി​ട്ട് 39സെ​ക്ക​ൻ​ഡ്. ഇ​തി​നെ മ​റി​ക​ട​ക്കു​ക​യാ​ണ് 23കാ​ര​നാ​യ അ​ശ്വി​ന്‍റെ ല​ക്ഷ്യം. ര​ണ്ട് സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ര​ണ്ട് ടൈം​വാ​ച്ച​ർ​മാ​രു​ടെ​യും മു​ന്നി​ലാ​ണ് അ​ശ്വി​ന്‍റെ പ്ര​ക​ട​നം.
തു​ട​ർ​ച്ച​യാ​യി മൂ​ന്നേ​കാ​ൽ മ​ണി​ക്കൂ​ർ വ​രെ വി​ര​ൽ​ത്തു​ന്പി​ൽ പാ​ത്രം വ​ച്ച് ക​റ​ക്കാ​ൻ ത​നി​ക്കു ക​ഴി​യു​മെ​ന്ന് അ​ശ്വി​ൻ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​വ​കാ​ശ​പ്പെ​ട്ടു. അ​ടൂ​ർ ക​ഐ​സ്ആ​ർ​ടി​സി ജം​ഗ്ഷ​നി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കു മു​ന്പി​ൽ ത​ന്‍റെ ക​ഴി​വ് പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ച​ന്ദ്ര​മു​ഖി എ​ന്ന സി​നി​മ​യി​ൽ ര​ജ​നി​കാ​ന്ത് വി​ര​ൽ​ത്തു​ന്പി​ൽ പാ​ത്രം ക​റ​ക്കു​ന്ന​ത് ക​ണ്ട് ആ​വേ​ശം തോ​ന്നി പ​രി​ശീ​ല​നം തു​ട​ങ്ങി​യ​താ​ണ്. അ​ന്ന് താ​ൻ ആ​റാം ക്ളാ​സി​ലാ​യി​രു​ന്നു. പ​ഠി​ക്കാ​ത്ത​വ​ൻ എ​ന്ന സി​നി​മ​യി​ൽ ധ​നു​ഷ് വി​ര​ൽ​ത്തു​ന്പി​ൽ ബു​ക്ക് ക​റ​ക്കു​ന്ന​തു ക​ണ്ട​ശേ​ഷം താ​ൻ കൂ​ട്ടു​കാ​രു​ടെ ബു​ക്കു​ക​ൾ അ​തേ​പോ​ലെ ക​റ​ക്കി കാ​ണി​ച്ചു. അ​വ​രു​ടെ പ്രോ​ത്സാ​ഹ​ന​ത്താ​ലാ​ണ് ഗി​ന്ന​സി​ന് അ​പേ​ക്ഷി​ച്ച​തെ​ന്ന് അ​ശ്വി​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. വാ​ഴു​വേ​ലി​ൽ ബാ​ബു - ഇ​ന്ദി​രാ​ഭാ​യി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് അ​ശ്വി​ൻ. ‌