മാ​ർ​ത്തോ​മ്മാ വി​ദ്യാ​ർ​ഥി സ​മ്മേ​ള​നം 21 മു​ത​ൽ ‌
Saturday, May 18, 2019 10:40 PM IST
‌പ​ത്ത​നം​തി​ട്ട: മാ​ർ​ത്തോ​മ്മാ സ്റ്റു​ഡ​ൻ​സ് കോ​ണ്‍​ഫ​റ​ൻ​സ് 109 - ാമ​ത് അ​ന്ത​ർ​ദേ​ശീ​യ സ​മ്മേ​ള​നം 21 മു​ത​ൽ 24വ​രെ പ​ത്ത​നം​തി​ട്ട മാ​ർ​ത്തോ​മ്മാ ഹൈ​സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. പ്ല​സ്ടു മു​ത​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ വ​രെ പ​ഠ​നം ന​ട​ത്തു​ന്ന 500 ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ കോ​ണ്‍​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.21നു ​വൈ​കു​ന്നേ​രം 5.30ന് ​മാ​ർ​ത്തോ​മ്മാ സ​ഭ പ​ര​മാ​ധ്യ​ക്ഷ​ൻ ഡോ.​ജോ​സ​ഫ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പൊ​ലീ​ത്ത സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.
മും​ബൈ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ തി​യോ​ഡോ​ഷ്യ​സ് എ​പ്പി​സ്കോ​പ്പ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സം​സ്ഥാ​ന ലോ​കാ​യു​ക്ത ഡോ. ​സി​റി​യ​ക് ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രാ​യ കു​ര്യാ​ക്കോ​സ് മാ​ർ ക്ല്ീ​മി​സ്, സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.മ​നു​ഷ്യാ​വ​കാ​ശ​ത്തി​നും നീ​തി ദ​ർ​ശ​ന​ത്തി​നും പാ​ത​യൊ​രു​ക്കു​ന്ന ക്രൈ​സ്ത​വ വി​ശ്വാ​സം എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ പ​ഠ​ന​വി​ഷ​യം.
ഡോ.​യു​യാ​ക്കിം മാ​ർ കൂ​റി​ലോ​സ് എ​പ്പി​സ്കോ​പ്പ പ്രാ​രം​ഭ ധ്യാ​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കും. 22ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് സം​ഗീ​ത​ജ്ഞ​ൻ ഡോ. ​ബെ​ന്നി പ്ര​സാ​ദ് വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ക്കും. 23ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളും വി​ശ്വാ​സ​വും വി​ഷ​യ​ത്തി​ൽ പാ​ന​ൽ ച​ർ​ച്ച. 24നു ​രാ​വി​ലെ 7.30ന് ​ജോ​സ​ഫ് മാ​ർ ബ​ർ​ണ​ബാ​സ് എ​പ്പി​സ്കോ​പ്പ​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന. 10.30ന് ​ബി​സി​ന​സ് യോ​ഗ​ത്തി​ൽ കോ​ണ്‍​ഫ​റ​ൻ​സ് പ്ര​സി​ഡ​ന്‍റ് ഡോ.​റോ​യ്സ് മ​ല്ല​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
കോ​ണ്‍​ഫ​റ​ൻ​സ് പ്ര​സി​ഡ​ന്‍റ് റോ​യ്സ് മ​ല്ല​ശേ​രി, ട്ര​ഷ​റാ​ർ സി. ​സാം മാ​ത്യു, പ​ബ്ളി​സി​റ്റി ചെ​യ​ർ​മാ​ൻ വി​ൻ​സ​ണ്‍ തോ​മ​സ്, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ സാം ​പാ​റ​പ്പാ​ട്ട് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ‌