വാ​സ്തു​വി​ദ്യാ ഗു​രു​കു​ല​ത്തി​ല്‍ വി​വി​ധ കോ​ഴ്‌​സു​ക​ള്‍​ക്ക് അ​പേ​ക്ഷി​ക്കാം ‌‌
Monday, May 20, 2019 10:14 PM IST
പ​ത്ത​നം​തി​ട്ട: സാം​സ്‌​കാ​രി​ക വ​കു​പ്പി​ന് കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​റ​ന്മു​ള വാ​സ്തു​വി​ദ്യാ ഗു​രു​കു​ല​ത്തി​ല്‍ വി​വി​ധ കോ​ഴ്‌​സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
പോ​സ്റ്റ് ഗ്രാ​ജു​വേ​റ്റ് ഡി​പ്ലോ​മ ഇ​ന്‍ ട്ര​ഡീ​ഷ​ണ​ല്‍ ആ​ര്‍​ക്കി​ടെ​ക്ച​ര്‍ കോ​ഴ്‌​സി​ലേ​ക്ക് ബി.​ടെ​ക്-​സി​വി​ല്‍ എ​ന്‍​ജി​നീ​യ​റിം​ഗ്, ആ​ര്‍​ക്കി​ടെ​ക്ച​ര്‍ വി​ഷ​യ​ങ്ങ​ളി​ല്‍ ബി​രു​ദ​മാ​ണ് യോ​ഗ്യ​ത. ആ​കെ സീ​റ്റു​ക​ള്‍ 25. കോ​ഴ്‌​സ് ഫീ​സ് 50000 രൂ​പ​യും ജി​എ​സ്ടി​യും. സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സ് ഇ​ന്‍ ട്ര​ഡീ​ഷ​ണ​ല്‍ ആ​ര്‍​ക്കി​ടെ​ക്ച​ര്‍ കോ​ഴ്‌​സി​ലേ​ക്ക് എ​സ്എ​സ്എ​ല്‍​സി യോ​ഗ്യ​ത​യു​ള്ള​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. ആ​കെ സീ​റ്റു​ക​ള്‍ 40. കോ​ഴ്‌​സ് ഫീ​സ് 20000 രൂ​പ​യും ജി​എ​സ്ടി​യും.
പാ​ര​മ്പ​ര്യ വാ​സ്തു​ശാ​സ്ത്ര​ത്തി​ല്‍ ക​റ​സ്‌​പോ​ണ്ട​ന്‍​സ് കോ​ഴ്‌​സി​ന് ബി​രു​ദം അ​ല്ലെ​ങ്കി​ല്‍ ത്രി​വ​ത്സ​ര ഡി​പ്ലോ​മ​യാ​ണ് യോ​ഗ്യ​ത. ആ​കെ സീ​റ്റു​ക​ള്‍ 100. കോ​ഴ്‌​സ് ഫീ​സ് 25000 രൂ​പ​യും ജി​എ​സ്ടി​യും.
ചു​മ​ര്‍​ചി​ത്ര​ക​ല​യി​ല്‍ ഒ​രു വ​ര്‍​ഷ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സി​ന് എ​സ്എ​സ്എ​ല്‍​സി​യാ​ണ് യോ​ഗ്യ​ത. ആ​കെ സീ​റ്റ് 25. കോ​ഴ്‌​സ് ഫീ​സ് 25000 രൂ​പ​യും ജി​എ​സ്ടി​യും.വ​നി​ത​ക​ള്‍​ക്കു​ള്ള നാ​ല് മാ​സ​ത്തെ കോ​ഴ്‌​സാ​യ മ്യൂ​റ​ല്‍ പെ​യി​ന്‍റിം​ഗി​ന് ഏ​ഴാം ക്ലാ​സ് പാ​സാ​യ​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. ആ​കെ സീ​റ്റ് 40. കോ​ഴ്‌​സ് ഫീ​സ് 12500 രൂ​പ​യും ജി​എ​സ്ടി​യും.
വാ​സ്തു​ശാ​സ്ത്ര​ത്തി​ല്‍ ഹ്ര​സ്വ​കാ​ല കോ​ഴ്‌​സി​ന് ഐ​ടി​ഐ സി​വി​ല്‍, ഡ്രാ​ഫ്റ്റ്‌​സ്മാ​ന്‍, കെ​ജി​സി​ഇ സി​വി​ല്‍ എ​ന്‍​ജി​നീ​യ​റിം​ഗ്, ഐ​ടി​ഐ ആ​ര്‍​ക്കി​ടെ​ക്ച​റ​ല്‍ അ​സി​സ്റ്റ​ന്‍​സ്ഷി​പ്പ് യോ​ഗ്യ​ത​യു​ള്ള​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. ആ​കെ സീ​റ്റ് 30. കോ​ഴ്‌​സ് ഫീ​സ് 25000 രൂ​പ​യും ജി​എ​സ്ടി​യും.
അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി 31. അ​പേ​ക്ഷാ​ഫോ​റം www.vasthuvidyagurukulam.com എ​ന്ന വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭി​ക്കും. ഫോ​ണ്‍: 0468 2319740, 9847053293.