ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​ഠ​ന​നി​ല​വാ​രം ഉ​യ​ര്‍​ത്തു​ന്ന​തി​ന് ക​ര്‍​മ പ​ദ്ധ​തി ത​യാ​റാ​ക്കും: ജി​ല്ലാ ക​ള​ക്ട​ര്‍ ‌
Monday, May 20, 2019 10:14 PM IST
‌പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​ഠ​ന​നി​ല​വാ​രം ഉ​യ​ര്‍​ത്തു​ന്ന​തി​ന് വി​വി​ധ വ​കു​പ്പു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക​ര്‍​മ പ​ദ്ധ​തി ത​യാ​റാ​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ പി. ​ബി. നൂ​ഹ്. സം​സ്ഥാ​ന ശ​രാ​ശ​രി​ക്കും താ​ഴെ വി​ജ​യ​ശ​ത​മാ​ന​മു​ള​ള ജി​ല്ല​യി​ലെ 54 സ്‌​കൂ​ളു​ക​ളു​ടെ നി​ല​വാ​രം ഉ​യ​ര്‍​ത്തു​ന്ന​തു സം​ബ​ന്ധി​ച്ച് ക​ള​ക്ട​റേ​റ്റി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ക​ള​ക്ട​ര്‍. സ്‌​കൂ​ള്‍ പ​രി​സ​ര​ങ്ങ​ളി​ല്‍ പോ​ലീ​സ്, എ​ക്സൈ​സ് വ​കു​പ്പു​ക​ള്‍ വാ​ഹ​ന​പ​രി​ശോ​ധ​ന, ല​ഹ​രി പ​രി​ശോ​ധ​ന എ​ന്നി​വ ക​ര്‍​ശ​ന​മാ​യി ന​ട​ത്ത​ണ​മെ​ന്നും ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു.
ഹൈ​സ്‌​കൂ​ള്‍ വി​ദ്യാ​ഭ്യാ​സ നി​ല​വാ​രം കു​റ​വാ​യ​താ​ണ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​ഠ​ന​നി​ല​വാ​രം കു​റ​യാ​ന്‍ കാ​ര​ണ​മെ​ന്ന് യോ​ഗ​ത്തി​ല്‍ അ​ഭി​പ്രാ​യം ഉ​യ​ര്‍​ന്നു. ഉ​ള്‍​പ്ര​ദേ​ശ​ങ്ങ​ളി​ലെ സ്‌​കൂ​ളു​ക​ളി​ല്‍ ഹാ​ജ​ര്‍ നി​ല​വാ​രം കു​റ​വാ​ണെ​ന്നും ര​ക്ഷി​താ​ക്ക​ള്‍ അ​ധ്യാ​പ​ക​രു​മാ​യി സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നും പ​രാ​തി ഉ​യ​ര്‍​ന്നു.
കൂ​ടാ​തെ, അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​നി​ട​യ്ക്ക് ന​ട​ന്ന അ​ധ്യാ​പ​ക​രു​ടെ സ്ഥ​ലം മാ​റ്റ​വും വി​ജ​യ​ശ​ത​മാ​നം കു​റ​യാ​ന്‍ കാ​ര​ണ​മാ​യെ​ന്നും യോ​ഗ​ത്തി​ല്‍ അ​ഭി​പ്രാ​യം ഉ​യ​ര്‍​ന്നു.
ജി​ല്ല​യി​ലെ ഗ​താ​ഗ​ത സൗ​ക​ര്യ​ക്കു​റ​വ് കാ​ര​ണം കൂ​ടു​ത​ല്‍ കു​ട്ടി​ക​ള്‍ ജി​ല്ല വി​ട്ട് പു​റ​ത്തേ​ക്ക് പോ​കു​ന്ന​ത് വി​ജ​യ​ശ​ത​മാ​ന​ത്തെ ബാ​ധി​ക്കു​ന്നു​ണ്ട്.
കു​റ​ഞ്ഞ മാ​ര്‍​ക്ക് സ്‌​കോ​ര്‍ ചെ​യ്ത് എ​ത്തു​ന്ന കു​ട്ടി​ക​ള്‍ സ​യ​ന്‍​സ് പോ​ലു​ള്ള വി​ഷ​യ​ത്തി​ല്‍ പ്ര​വേ​ശ​നം നേ​ടു​ക​യും തു​ട​ര്‍​ന്നു പ​രീ​ക്ഷ​ക​ളി​ല്‍ പി​ന്നോ​ക്കം പോ​കു​ന്ന​തും വി​ജ​യ​ശ​ത​മാ​ന​ത്തെ ബാ​ധി​ക്കു​ന്നു.
കൂ​ടു​ത​ല്‍ കു​ട്ടി​ക​ളും ഭ​യ​പ്പെ​ടു​ന്ന​ത് ഇം​ഗ്ലീ​ഷ് വി​ഷ​യ​ത്തെ​യാ​ണ്. ഇ​ത്ത​ര​ക്കാ​ര്‍​ക്ക് അ​ധ്യാ​പ​ക​ര്‍ പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ല്‍​കും. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്റെ മേ​ല്‍​നോ​ട്ട​ത്തി​ലാ​യി​രി​ക്കും പ​രി​ശീ​ല​നം.
ജൂ​ണ്‍ ര​ണ്ടാം​വാ​രം വി​വി​ധ വ​കു​പ്പു​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി വി​പു​ല​മാ​യ യോ​ഗം ചേ​രും. ര​ണ്ടു മാ​സം കൂ​ടു​മ്പോ​ള്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ്രി​ന്‍​സി​പ്പ​ല്‍​മാ​രെ പ​ങ്കെ​ടു​പ്പി​ച്ച് നി​രീ​ക്ഷ​ണ സ​മി​തി യോ​ഗം ചേ​രു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.
യോ​ഗ​ത്തി​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി മേ​ഖ​ലാ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഇ​ന്‍ ചാ​ര്‍​ജ് കെ. ​അ​ജ​യ​കു​മാ​ര്‍, വി​വി​ധ സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ‌