ബോ​ധ​വ്ത​ക​ര​ണ ക്ലാ​സു​ക​ൾ ന​ട​ത്തി
Monday, May 20, 2019 10:15 PM IST
പ​ത്ത​നം​തി​ട്ട: കൗ​മാ​ര​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്ക് മാ​ന​സി​ക പി​ന്തു​ണ ന​ൽ​കു​ന്ന​തി​നും നി​യ​മ ബോ​ധ​വ​ത്ക​ര​ണം ന​ൽ​കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ട് സാ​മു​ഹ്യ നീ​തി വ​കു​പ്പും ജി​ല്ലാ നി​യ​മ ബോ​ധ​വ​ത്ക​ര​ണ അ​ഥോ​റി​റ്റി​യും സം​യു​ക്ത​മാ​യി അ​വ​ധി​ക്കാ​ല ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ച്ചു.
ക​ഴി​ഞ്ഞ ഒ​ന്ന​ര മാ​സ​ത്തി​ന​കം ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ലും അ​ങ്ക​ണ​വാ​ടി​ക​ളി​ലു​മാ​യി സം​ഘ​ടി​പ്പി​ച്ച 750 ബോ​ധ​വ​ത്ക​ര​ണ ക്യാ​ന്പു​ക​ളി​ലാ​യി 75000 ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷാ​ക​ർ​ത്താ​ക്ക​ളു​മാ​ണ് പ​ങ്കെ​ടു​ത്ത​ത്.
പോ​ലീ​സ്, മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്, സാ​മൂ​ഹ്യ നീ​തി വ​കു​പ്പ്, ചൈ​ൽ​ഡ് ലൈ​ൻ തു​ട​ങ്ങി​യ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളും ക്യാ​മ്പു​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ൾ ല​ഭ്യ​മാ​ക്കി​യി​രു​ന്നു.
പ​ത്ത​നം​തി​ട്ട സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം സം​സ്ഥാ​ന ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി അ​വി​ന്ദ ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ സാ​മൂ​ഹ്യ നീ​തി വ​കു​പ്പ് ഓ​ഫീ​സ​ർ എ​ൽ. ഷീ​ബ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി ആ​ർ. ജ​യ​കൃ​ഷ്ണ​ൻ,
എ.​സി. ഈ​പ്പ​ൻ, എ​സ്. ചി​ത്ര​ ലേ​ഖ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ ച്ചു.