വ്യാ​ജ​രേ​ഖ ച​മ​ച്ച് ഭൂ​മി വി​ല്‍​പ​ന ന​ട​ത്തി​യ കേ​സി​ല്‍ പ​ത്ത് വ​ര്‍​ഷ​ത്തി​ന് ശേ​ഷം പ്ര​തി പി​ടി​യി​ല്‍
Monday, May 20, 2019 10:16 PM IST
പത്തനംതിട്ട: വ്യാ​ജ​രേ​ഖ ച​മ​ച്ച് ഭൂ​മി വി​ല്‍​പ​ന ത​ട്ട​പ്പു ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന പ്ര​തി പി​ടി​യി​ല്‍. പ​ത്ത​നം​തി​ട്ട കെ​എ​സ്ഇ​ബി​ക്ക് സ​മീ​പം ആ​ലി​പ്പി​ള്ള വീ​ട് അ​ബ്ദു​ള്‍ ഖാ​ദ​റി (അ​മ്പി​ളി - 55)നെ​യാ​ണ് മാ​ന​ന്ത​വാ​ടി സി​ഐ പി.​കെ.​മ​ണി​യും സം​ഘ​വും ഇ​യാ​ളു​ടെ വീ​ട്ടി​ല്‍ നി​ന്ന്് അ​റ​സ്റ്റ് ചെ​യ്ത​ത്.
പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ മു​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ അ​ജീ​ബ എം. ​സാ​ഹി​ബ് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ പ്ര​തി​യാ​യ കേ​സാ​ണി​ത്. മ​റ്റൊ​രു പ്ര​തി ഇ​വ​രു​ടെ ഇ​ട​നി​ല​ക്കാ​ര​നാ​യ സു​ഹൃ​ത്ത് അ​ബ്ദു​ള്‍ റ​സാ​ഖ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി ജാ​മ്യ​ത്തി​ല്‍ ക​ഴി​യു​ക​യാ​ണ്.
കോ​ട്ട​യം ഏ​റ്റു​മാ​നൂ​ര്‍ കി​ഴ​ക്കു ഭാ​ഗം പ​ള്ളി​ക്കാ​ട് സേ​വി ജോ​സ​ഫി​നെ​യാ​ണ് പ്ര​തി​ക​ള്‍ 2009 ല്‍ ​ക​ബ​ളി​ച്ചി​ച്ച​ത്. പേ​ര്യ വി​ല്ലേ​ജി​ല്‍ ഉ​ള്‍​പ്പെ​ട്ട സ്ഥ​ല​ത്തി​ന്റെ വ്യാ​ജ മു​ക്ത്യാ​റും നി​കു​തി ശീ​ട്ടും നി​ര്‍​മി​ച്ച് സേ​വി​യി​ല്‍ നി​ന്ന് 52 ല​ക്ഷം രൂ​പ അ​ഡ്വാ​ന്‍​സ് കൈ​പ്പ​റ്റി ഭൂ​മി വി​ല്‍​പ​ന ന​ട​ത്തി ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു.
ഉ​ന്ന​ത​ത​ല​ങ്ങ​ളി​ല്‍ വ​ലി​യ ബ​ന്ധ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്ന പ്ര​തി​ക​ള്‍ ഹൈ​ക്കോ​ട​തി​യി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി ന​ല്‍​കി മു​ങ്ങി ന​ട​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു.
മാ​ന​ന്ത​വാ​ടി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ അ​ബ്ദു​ള്‍ ഖാ​ദ​റി​നെ റി​മാ​ന്‍​ഡ് ചെ​യ്തു. പ്ര​തി​യെ കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി മൂ​ന്ന് ദി​വ​സ​ത്തെ ക​സ്റ്റ​ഡി ആ​വി​ശ്യ​പ്പെ​ട്ട് പോ​ലീ​സ് കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍​കി. വ​യ​നാ​ട്ടി​ലെ പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ലെ ഏ​റ്റ​വും പ​ഴ​കി​യ കേ​സാ​ണി​ത്.