വോ​ട്ടെ​ണ്ണ​ൽ എ​ട്ടി​ന് തു​ട​ങ്ങും; ആ​ദ്യം ല​ഭി​ക്കു​ക ഇ​വി​എം ഫ​ല​ങ്ങ​ൾ ‌
Wednesday, May 22, 2019 10:02 PM IST
‌പ​ത്ത​നം​തി​ട്ട: ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടെ​ണ്ണ​ൽ ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് ആ​രം​ഭി​ക്കും. വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള ലീ​ഡ് നി​ല രാ​വി​ലെ മു​ത​ൽ അ​റി​ഞ്ഞു​തു​ട​ങ്ങും. വ്യ​ക്ത​മാ​യ ചി​ത്രം ഉ​ച്ച​യോ​ടെ വ്യ​ക്ത​മാ​കു​മെ​ങ്കി​ലും വി​വി പാ​റ്റു​ക​ൾ​കൂ​ടി എ​ണ്ണു​ന്ന​തി​നാ​ൽ ഒൗ​ദ്യോ​ഗി​ക ഫ​ല പ്ര​ഖ്യാ​പ​നം വൈ​കു​ന്നേ​ര​ത്തോ​ടെ​യേ ഉ​ണ്ടാ​കൂ.

ചെ​ന്നീ​ർ​ക്ക​ര കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്രം ഇ​ന്ന് പു​ല​ർ​ച്ചെ അ​ഞ്ചു മു​ത​ൽ സ​ജീ​വ​മാ​കും. രാ​വി​ലെ അ​ഞ്ചി​നാ​ണ് വോ​ട്ടെ​ണ്ണ​ലി​നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മൂ​ന്നാം​ഘ​ട്ട ത​രം​തി​രി​ക്ക​ൽ ന​ട​ക്കു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ഏ​ജ​ന്‍റു​മാ​രും ഇ​തി​ന് മു​ന്നേ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ലെ​ത്തും. പോ​സ്റ്റ​ൽ ബാ​ല​റ്റി​നൊ​പ്പം ആ​റ് നി​യ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും വോ​ട്ടെ​ണ്ണ​ൽ രാ​വി​ലെ എ​ട്ടി​ന് ആ​രം​ഭി​ക്കും. അ​തു​കൊ​ണ്ടു​ത​ന്നെ പോ​സ്റ്റ​ൽ വോ​ട്ട് ഫ​ലം പു​റ​ത്തു​വ​രു​ന്ന​തി​നും മു​ന്നേ ഇ​വി​എ​മ്മി​ലെ ആ​ദ്യ​റൗ​ണ്ടു​ക​ളി​ലെ ഫ​ലം പു​റ​ത്തു​വ​ന്നി​രി​ക്കും.
അ​തേ​സ​മ​യം ത​പാ​ൽ വോ​ട്ടു​ക​ളും സ​ർ​വീ​സ് വോ​ട്ടു​ക​ളും എ​ണ്ണി തീ​രു​ന്ന​തു​വ​രെ ഇ.​വി.​എം വോ​ട്ടു​ക​ളു​ടെ അ​വ​സാ​ന റൗ​ണ്ടി​ന്‍റെ ഫ​ലം പ്ര​ഖ്യാ​പി​ക്കു​ക​യി​ല്ല.

പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ൾ എ​ണ്ണി തു​ട​ങ്ങി അ​ര മ​ണി​ക്കൂ​റി​നു​ശേ​ഷ​മേ അ​വ​ശേ​ഷി​ക്കു​ന്ന നി​യ​മ​സ​ഭാ​മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട് എ​ണ്ണി​ത്തു​ട​ങ്ങൂ.

ഏ​ത് നി​യ​മ​സ​ഭാ​മ​ണ്ഡ​ല​മാ​ണ് വൈ​കി എ​ണ്ണു​ന്ന​ത് എ​ന്ന​കാ​ര്യം ഇ​ന്ന് രാ​വി​ലെ മാ​ത്ര​മേ തീ​രു​മാ​നി​ക്കൂ.

കാ​ഞ്ഞി​ര​പ്പ​ള​ളി, പൂ​ഞ്ഞാ​ർ, തി​രു​വ​ല്ല, റാ​ന്നി, ആ​റ​ന്മു​ള, കോ​ന്നി, അ​ടൂ​ർ എ​ന്നി​ങ്ങ​നെ ഏ​ഴ് മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും വോ​ട്ടെ​ണ്ണ​ൽ ചെ​ന്നീ​ർ​ക്ക​ര കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ന്‍റെ ന​ടു​മു​റ്റ​ത്ത് പ്ര​ത്യേ​ക​മാ​യി സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള ഏ​ഴ് വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ലാ​ണ് ന​ട​ക്കു​ന്ന​ത്.

കൂ​ടാ​തെ പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ൾ എ​ണ്ണു​ന്ന​തി​നാ​യി പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള ഹാ​ളി​ൽ ഏ​ഴ് എ​ണ്ണ​ൽ ടേ​ബി​ളു​ക​ളും ഒ​രു വ​ര​ണാ​ധി​കാ​രി​യു​ടെ ടേ​ബി​ളും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​റ്റി​പി​ബി​എ​സ് ക്യു ​ആ​ർ കോ​ഡ് സ്കാ​നിം​ഗ് 14 മേ​ശ​ക​ളി​ലു​മാ​യി ന​ട​ക്കും. ‌

‌മൊ​ബൈ​ൽ ഫോ​ണു​ക​ൾ സൂ​ക്ഷി​ക്കാ​ൻ പ്ര​ത്യേ​ക മു​റി ‌
‌പ​ത്ത​നം​തി​ട്ട: വോ​ട്ടെ​ണ്ണ​ൽ ഹാ​ളി​ൽ മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കാ​ൻ നി​രീ​ക്ഷ​ക​ർ​ക്ക് മാ​ത്ര​മേ അ​നു​മ​തി​യു​ള്ളൂ.

ജീ​വ​ന​ക്കാ​രു​ടെ​യും കൗ​ണ്ടിം​ഗ് ഏ​ജ​ന്‍റു​മാ​രു​ടെ​യും മൊ​ബൈ​ൽ ഫോ​ണു​ക​ൾ സൂ​ക്ഷി​ക്കു​ന്ന​തി​ന് ചെ​ന്നീ​ർ​ക്ക​ര കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ൽ പ്ര​ത്യേ​ക മു​റി ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കും മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും സ്ഥാ​നാ​ർ​ഥി​ക്കും അ​വ​രു​ടെ ഏ​ജ​ന്‍റു​മാ​ർ​ക്കും മൊ​ബൈ​ൽ ഫോ​ണ്‍ കൊ​ണ്ടു​പോ​കാ​ൻ അ​നു​വാ​ദ​മി​ല്ല.

വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​നു​ള്ളി​ൽ വോ​ട്ടെ​ണ്ണ​ൽ പൂ​ർ​ണ​മാ​യി പ​ക​ർ​ത്താ​നാ​യി ഔ​ദ്യോ​ഗി​ക കാ​മ​റ മാ​ത്ര​മേ അ​നു​വ​ദി​ക്കൂ. ‌


യ​ന്ത്ര​ത്തി​ലു​ള്ള​ത് 10,22,763 വോ​ട്ട് ‌

പ​ത്ത​നം​തി​ട്ട: ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ ഇ​ത്ത​വ​ണ ഇ​ല​ക്ട്രോ​ണി​ക്സ് വോ​ട്ടിം​ഗ് യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് ഏ​ഴ് നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി വോ​ട്ടു ചെ​യ്ത​ത് 10,22,763 പേ​രാ​ണ്. മ​ണ്ഡ​ല​ച​രി​ത്ര​ത്തി​ലെ ത​ന്നെ റെ​ക്കോ​ർ​ഡ് പോ​ളിം​ഗാ​ണ് ഇ​ത്ത​വ​ണ​യു​ണ്ടാ​യ​ത്.

74.19 ശ​ത​മാ​ന​മാ​ണ് ഇ​ത്ത​വ​ണ​ത്തെ വോ​ട്ടിം​ഗ് ശ​ത​മാ​നം. ആ​കെ​യു​ള്ള 13,78,587 പേ​രി​ലാ​ണ് 10,22,763 പേ​ർ വോ​ട്ട് ചെ​യ്ത​ത്.

സ​ർ​വീ​സ് വോ​ട്ടു​ക​ളു​ടെ​യും ത​പാ​ൽ​വോ​ട്ടു​ക​ളു​ടെ​യും കൃ​ത്യ​മാ​യ എ​ണ്ണം ഇ​ന്നു മാ​ത്ര​മേ അ​റി​യാ​നാ​കൂ. ഇ​ന്നു രാ​വി​ലെ എ​ട്ടു​വ​രെ ല​ഭി​ക്കു​ന്ന ഈ ​വോ​ട്ടു​ക​ൾ സാ​ധു​വാ​യി പ​രി​ഗ​ണി​ക്കും.
പോ​ളിം​ഗ് ശ​ത​മാ​നം കൂ​ടു​ത​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലും കു​റ​വ് റാ​ന്നി​യി​ലു​മാ​ണ്. കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ ആ​കെ​യു​ള്ള 178708 വോ​ട്ട​ർ​മാ​രി​ൽ 139316 പേ​രും വോ​ട്ട് ചെ​യ്തി​രു​ന്നു. ശ​ത​മാ​നം 77.96. റാ​ന്നി​യി​ൽ 70.63 ആ​ണ് വോ​ട്ടിം​ഗ് ശ​ത​മാ​നം. ഇ​വി​ടെ ആ​കെ​യു​ള്ള 190664 പേ​രി​ൽ 134659 പേ​ർ വോ​ട്ട് ചെ​യ്തു. പൂ​ഞ്ഞാ​റി​ൽ 77.27 ആ​ണ് ശ​ത​മാ​നം. 178735 വോ​ട്ട​ർ​മാ​രി​ൽ 138101 പേ​ർ വോ​ട്ട് ചെ​യ്തു.

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ശ​ത​മാ​ന​ത്തി​ൽ മു​ന്നി​ൽ അ​ടൂ​രാ​ണ്. 76.71 ശ​ത​മാ​നം. 202959 വോ​ട്ട​ർ​മാ​രി​ൽ 155682 പേ​ർ വോ​ട്ട് ചെ​യ്തു. ഏ​റ്റ​വും അ​ധി​കം വോ​ട്ട​ർ​മാ​രു​ള്ള മ​ണ്ഡ​ല​മാ​യ ആ​റ​ന്മു​ള​യി​ൽ 72 ശ​ത​മാ​നം പോ​ളിം​ഗ് ന​ട​ന്നൂ. 227770 വോ​ട്ട​ർ​മാ​രു​ള്ള ഈ ​മ​ണ്ഡ​ല​ത്തി​ൽ​നി​ന്നും 163996 പേ​ർ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ചു.

ആ​കെ 205046 വോ​ട്ട​ർ​മാ​രു​ള്ള തി​രു​വ​ല്ല​യി​ൽ 146460 പേ​ർ വോ​ട്ട് ചെ​യ്തു.
71.43 ശ​ത​മാ​നം. കോ​ന്നി​യി​ൽ 194705 വോ​ട്ട​ർ​മാ​രി​ൽ 144549 പേ​ർ വോ​ട്ട് ചെ​യ്തു. 74.24 ശ​ത​മാ​നം. ‌