പു​ഷ്പ​ഗി​രി, ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ ജേ​താ​ക്ക​ൾ ‌
Wednesday, May 22, 2019 10:02 PM IST
‌തി​രു​വ​ല്ല: പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ഇ​ന്‍റ​ർ മെ​ഡി​ക്കോ​സ് 13-മ​ത് യാ​ക്കോ​ബ് മാ​ർ തെ​യോ​ഫി​ലോ​സ് ബാ​സ്ക​റ്റ് ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് സ​മാ​പി​ച്ചു. പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ തി​രു​വ​ല്ല പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജും വ​നി​താ വി​ഭാ​ഗ​ത്തി​ൽ ആ​ല​പ്പു​ഴ ടി​ഡി മെ​ഡി​ക്ക​ൽ കോ​ള​ജും ചാ​ന്പ്യ​ൻ​മാ​രാ​യി.പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​നെ​യാ​ണ് പു​ഷ്പ​ഗി​രി പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. (27 - 50). ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ യൂ​ണി​വേ​ഴ്സി​റ്റി, സം​സ്ഥാ​ന താ​ര​മാ​യി​രു​ന്ന അ​ൽ​മ നെ​റ്റി​ക്കാ​ട​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. അ​ക്കാ​ഡ​മി​ക് ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു മ​ഴു​വ​ഞ്ചേ​രി​യി​ൽ, പ്രി​ൻ​സി​പ്പ​ൽ ഡോ.​ടി.​പി. ത​ങ്ക​പ്പ​ൻ, കോ​ള​ജ് യൂ​ണി​യ​ൻ ചെ‍​യ​ർ​മാ​ൻ കെ​വി​ൻ ഫി​ലി​പ്പ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കേ​ര​ള​ത്തി​ലെ 16 മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളാ​ണ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ത്ത​ത്. ‌