വോ​ട്ടെ​ണ്ണ​ൽ: ഏ​ജ​ന്‍റു​മാ​രു​ടെ യോ​ഗം ചേ​ർ​ന്നു ‌‌
Wednesday, May 22, 2019 10:04 PM IST
പ​ത്ത​നം​തി​ട്ട: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ടെ​ണ്ണ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​ജ​ന്‍റു​മാ​രു​ടെ യോ​ഗം വ​ര​ണാ​ധി​കാ​രി​യും ജി​ല്ലാ ക​ള​ക്ട​റു​മാ​യ പി.​ബി.​നൂ​ഹി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്നു. വോ​ട്ടെ​ണ്ണ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചെ​ന്നീ​ർ​ക്ക​ര കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ജി​ല്ലാ ക​ള​ക്ട​ർ യോ​ഗ​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു. മൂ​ന്ന് റാ​ൻ​ഡ​മൈ​സേ​ഷ​ൻ വ​ഴി​യാ​ണ് വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ലേ​ക്ക് ജീ​വ​ന​ക്കാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ക.
ആ​ദ്യ​ഘ​ട്ട​ത്തി​ൽ യോ​ഗ്യ​രാ​യി​ട്ടു​ള​ള​വ​രെ ജീ​വ​ന​ക്കാ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ര​ണ്ടാം ഘ​ട്ട​മാ​യി ഇ​ന്ന് നി​രീ​ക്ഷ​ക​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ഏ​ത് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടെ​ണ്ണ​ലി​നാ​ണ് പോ​കേ​ണ്ട​തെ​ന്ന് തീ​രു​മാ​നി​ക്കും. വോ​ട്ടെ​ണ്ണ​ൽ ദി​വ​സം രാ​വി​ലെ അ​ഞ്ചി​നാ​ണ് മ​ണ്ഡ​ല​ത്തി​ലെ ഏ​ത് മേ​ശ​യി​ലേ​ക്കാ​ണ് പോ​കേ​ണ്ട​തെ​ന്ന് തീ​രു​മാ​നി​ക്കു​ക.
വോ​ട്ടെ​ണ്ണ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ടു​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പെ​യ്ഡ് ഫു​ഡ് കൗ​ണ്ട​ർ സേ​വ​ന​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പൊ​തു​നി​രീ​ക്ഷ​ക​ൻ സ​ഹ​ദേ​ബ് ദാ​സ് , ഇ​ല​ക്ഷ​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ എ​സ് സ​ന്തോ​ഷ് കു​മാ​ർ, അ​ഡീ​ഷ​ണ​ൽ നി​രീ​ക്ഷ​ക​രാ​യ സു​നീ​ന്ദ്ര​ർ മാ​ൾ​ട്ടു, വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി ഏ​ജ​ന്‍റു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ‌