വാ​ർ​ഷി​ക​വും സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണ​വും ഇ​ന്ന് ‌‌
Saturday, May 25, 2019 10:46 PM IST
പ​ന്ത​ളം: മ​ങ്ങാ​രം 671-ാം ന​മ്പ​ർ മ​ഹാ​ദേ​വ​ർ വി​ലാ​സം എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ​ത്തി​ൽ ആ​ധ്യാ​ത്മി​ക പ​ഠ​ന​കേ​ന്ദ്രം വാ​ർ​ഷി​ക​വും സ്കോ​ള​ർ​ഷി​പ്പ്, പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​വും ഇ​ന്നു ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നു മു​ത​ൽ കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​നു ന​ട​ക്കു​ന്ന വാ​ർ​ഷി​കാ​ഘോ​ഷം എ​ൻ​എ​സ്എ​സ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗ​വും പ​ന്ത​ളം യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റു​മാ​യ പ​ന്ത​ളം ശി​വ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്കോ​ള​ർ​ഷി​പ്പ്, പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ക്കും. ‌