പ​ട്ടി​ക​ഗോ​ത്ര ക​മ്മീ​ഷ​ൻ തെ​ളി​വെ​ടു​പ്പ് ഇ​ന്നും നാ​ളെ​യും
Sunday, May 26, 2019 10:57 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന പ​ട്ടി​ക​ജാ​തി പ​ട്ടി​ക​ഗോ​ത്ര ക​മ്മീ​ഷ​ൻ ഇ​ന്നും നാ​ളെ​യും ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ പ​രാ​തി​പ​രി​ഹാ​ര അ​ദാ​ല​ത്ത് ന​ട​ത്തും.
ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ബി.​എ​സ്.​മാ​വോ​ജി, എ​സ്.​അ​ജ​യ​കു​മാ​ർ, ര​ജി​സ്ട്രാ​ർ ജി.​തു​ള​സീ​ധ​ര​ൻ പി​ള്ള, അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ കെ.​ഷീ​ജ എ​ന്നി​വ​ർ അ​ദാ​ല​ത്തി​ന് നേ​തൃ​ത്വം ന​ൽ​കും.
പ​ട്ടി​ക​ജാ​തി പ​ട്ടി​ക​ഗോ​ത്ര വ​ർ​ഗ​ക്കാ​രു​ടെ വി​വി​ധ വി​ഷ​യ​ങ്ങ​ ളി​ൽ ക​മ്മീ​ഷ​ൻ മു​ന്പാ​കെ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള​തും വി​ചാ​ര​ണ​യി​ൽ ഇ​രി​ക്കു​ന്ന​തു​മാ​യ കേ​സു​ക​ ളി​ൽ പ​രാ​തി​ക്കാ​രെ​യും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രെ​യും നേ​രി​ൽ കേ​ട്ട് പ​രാ​തി​ക​ൾ തീ​ർ​പ്പാ​ക്കും. ‌