പ്ര​ള​യ​ബാ​ധി​ത കു​ടും​ബ​ത്തി​ന് ഡോ. ​സു​നി​ലി​ന്‍റെ 136-ാമ​ത്തെ വീ​ട്
Sunday, May 26, 2019 10:57 PM IST
പ​ത്ത​നം​തി​ട്ട: സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക ഡോ.​എം.​എ​സ്. സു​നി​ൽ ഭ​വ​ന​ര​ഹി​ത നി​രാ​ലം​ബ​ർ​ക്കു പ​ണി​തു ന​ൽ​കു​ന്ന 136-ാമ​ത് വീ​ട് ച​ങ്ങ​നാ​ശേ​രി തു​രു​ത്തി​യി​ൽ പ്ര​ള​യ​ബാ​ധി​ത കു​ടും​ബ​ത്തി​ന്.
ക​ഴി​ഞ്ഞ മ​ഹാ​പ്ര​ള​യ​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട തു​രു​ത്തി മ​ണാ​യി​ൽ സ​ജി​ക്കും കു​ടും​ബ​ത്തി​നു​മാ​ണ് വീ​ട് സ​മ്മാ​നി​ച്ച​ത്.
കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ സ​ജി, ഭാ​ര്യ പു​ഷ്പ​വ​ല്ലി, ര​ണ്ട് പെ​ണ്‍​കു​ട്ടി​ക​ൾ എ​ന്നി​വ​ര​ട​ങ്ങു​ന്ന കു​ടും​ബം വ​ർ​ഷ​ങ്ങ​ളാ​യി ഒ​രു ഷെ​ഡി​ലാ​യി​രു​ന്നു താ​മ​സം.
മ​ഴ​യി​ൽ ഷെ​ഡ് ത​ക​രു​ക​യും മ​റ്റു മാ​ർ​ഗ​മി​ല്ലാ​തെ സ​മീ​പ​ത്തെ ഒ​രു വീ​ടി​ന്‍റെ ചാ​യ്പി​ൽ അ​ഭ​യം തേ​ടു​ക​യു​മാ​യി​രു​ന്നു. ഇ​വ​രു​ടെ അ​വ​സ്ഥ മ​ന​സി​ലാ​ക്കി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സ്ക​റി​യ​കു​ട്ടി​യും സു​ഹൃ​ത്താ​യ തോ​മാ​ച്ച​നും ചേ​ർ​ന്നാ​ണ് സ​ജി​യു​ടെ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ൻ ത​യാ​റാ​യ​ത്. വീ​ട് നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ തു​ക ഇ​രു​വ​രും ചേ​ർ​ന്ന് സു​നി​ൽ ടീ​ച്ച​റെ ഏ​ല്പി​ച്ചു.
സ്ക​റി​യ​കു​ട്ടി​യു​ടെ മ​ക​ന്‍റെ വി​വാ​ഹ​സ​മ്മാ​ന​മാ​യാ​ണ് വീ​ട് സ​മ്മാ​നി​ച്ച​ത്. ന​വ​ദ​ന്പ​തി​ക​ളാ​യ ജെ​ഫ്രി​യും ആ​ശ​യും തോ​മാ​ച്ച​ന്‍റെ മാ​താ​വ് പെ​ണ്ണ​മ്മ​യും പ​ത്നി വ​യ​ല​റ്റ് ടോ​മി​യും ചേ​ർ​ന്ന് വീ​ടി​നു താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ച്ചു.
ര​ണ്ട് മു​റി​ക​ളും അ​ടു​ക്ക​ള​യും ശു​ചി​മു​റി​യും സി​റ്റൗ​ട്ടും അ​ട​ങ്ങു​ന്ന​താ​ണ് വീ​ട്.
പ്ര​ള​യ​ബാ​ധി​ത​ർ​ക്കു ഡോ.​എം.​എ​സ്. സു​നി​ൽ നി​ർ​മി​ച്ചു ന​ൽ​കു​ന്ന 14-ാമ​ത്തെ വീ​ടാ​ണി​ത്.
ച​ട​ങ്ങി​ൽ പ്ര​ഫ.​ജോ​സ​ഫ് ടി​റ്റോ, തോ​മാ​ച്ച​ൻ, കെ.​പി. ജ​യ​ലാ​ൽ, സ​ന്തോ​ഷ് സാം, ​എ​ൻ.​ജെ. ജോ​ബ്, എ​ൻ.​ജെ. ജോ​സ​ഫ്, അ​ഭി​ലാ​ഷ്, മീ​വ​ൽ ഫി​ലി​പ്പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌