ഡി​സി​സി യോ​ഗം ഇ​ന്ന് ‌‌
Sunday, May 26, 2019 10:57 PM IST
പ​ത്ത​നം​തി​ട്ട: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ഡി​സി​സി യോ​ഗം ഇ​ന്നു ചേ​രും.
രാ​വി​ലെ 10.30ന് ​ഡി​സി​സി ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് യോ​ഗം.ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ മു​തി​ർ​ന്ന നേ​താ​ക്ക​ൾ, കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ൾ, കെ​പി​സി​സി മെം​ബ​ർ​മാ​ർ, മു​ൻ ഡി​സി​സി ഭാ​ര​വാ​ഹി​ക​ൾ, ഡി​സി​സി ഭാ​ര​വാ​ഹി​ക​ൾ, ബ്ലോ​ക്ക്-​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​ർ, പോ​ഷ​ക സം​ഘ​ട​നാ ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​ർ, സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​രാ​ണ് പ​ങ്കെ​ടു​ക്കു​ക​യെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാ​ട്ടൂ​ർ അ​ബ്ദു​ൾ സ​ലാം അ​റി​യി​ച്ചു.‌