അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്ന് ‌‌
Sunday, May 26, 2019 10:57 PM IST
പ​ത്ത​നം​തി​ട്ട: ഇ​ല​ക്ട്രി​സി​റ്റി ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ എ​ന്ന വ്യാ​ജേ​ന തി​രു​വ​ല്ല അ​നു​ഗ്ര​ഹ സ്റ്റു​ഡി​യോ​യി​ൽ എ​ത്തി കാ​മ​റ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ ര​ണ്ടാ​ഴ്ച പി​ന്നി​ട്ടി​ട്ടും അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്താ​ത്ത​തി​ൽ ഓ​ൾ കേ​ര​ള ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ച് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് അ​സോ​സി​യേ​ഷ​ൻ പ​രാ​തി ന​ൽ​കി.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​ര​ളി ബ്ലെ​യ്സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി പ്ര​ദീ​പ് ഐ​ശ്വ​ര്യ, മോ​ന​ച്ച​ൻ ത​ണ്ണി​ത്തോ​ട്, ഹ​രി ഭാ​വ​ന, ജി​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌