ഏ​നാ​ദി​മം​ഗ​ല​ത്തു പ​ഠ​ന​സം​ഘ​ത്തെ ത​ട​ഞ്ഞ​തി​നെ​തി​രേ പ​രാ​തി ‌
Sunday, May 26, 2019 10:58 PM IST
അ​ടൂ​ര്‍: ഏ​നാ​ദി​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പാ​റേ​ക്ക​ട​വി​ല്‍ ക​ണ്ടെ​ത്തി​യ മു​നി​യ​റ​ക​ളെ സം​ബ​ന്ധി​ച്ചു പ​ഠി​ക്കാ​നെ​ത്തി​യ സം​ഘ​ത്തെ ത​ട​ഞ്ഞ​തി​നെ​തി​രേ നാ​ട്ടു​കാ​ര്‍ പ​രാ​തി ന​ല്‍​കി.
2000 വ​ര്‍​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള​തും ച​രി​ത്ര പ്രാ​ധാ​ന്യ​മു​ള്ള​തു​മാ​യ മു​നി​യ​റ​ക​ളി​ല്‍​കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി എ​ത്തി​യ ഒ​രു സം​ഘം ഉ​ദ്ഖ​ന​ന​ത്തി​ലേ​ര്‍​പ്പെ​ട്ടി​രു​ന്നു.
എ​ന്നാ​ല്‍ ഏ​നാ​ദി​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​ട​ക്ക​മു​ള്ള അ​ഞ്ചം​ഗ​ങ്ങ​ള്‍ ഇ​ത് ത​ട​യു​ക​യും സം​ഘ​ത്തോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും ചെ​യ്തു​വ​ത്രേ.
നാ​ടി​ന്‍റെ പൈ​തൃ​ക സ​മ്പ​ത്തു ക​ണ്ടെ​ത്തു​ന്ന ഗ​വേ​ഷ​ണം പാ​തി​വ​ഴി​യി​ല്‍ ഉ​പേ​ക്ഷി​ച്ച് പ്രോ​ജ​ക്ട് ടീം ​പി​ന്മാ​റി​യി​രി​ക്കു​ക​യാ​ണ്.​സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്നു​ള്ള ജ​പ്പാ​ന്‍ സ്വ​ദേ​ശി അ​ട​ക്ക​മു​ള്ള 11 ഗ​വേ​ഷ​ണ വി​ദ്യാ​ര്‍​ഥി​ക​ളോ​ടും അ​ധ്യാ​പ​ക​രോ​ടു​മാ​ണ് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​ട​ക്ക​മു​ള്ള സം​ഘം മോ​ശ​മാ​യി പെ​രു​മാ​റി​യ​ത്.
പ്ര​ദേ​ശ​ത്ത് എ​ത്തി​യ സെ​ക്ര ​ട്ട​റി​യു​ടെ കൂ​ട്ട​ത്തി​ലു​ള്ള ഒ​രാ​ള്‍ അ​വി​ടെ കെ​ട്ടി​യി​രു​ന്ന വേ​ലി ഭേ​ദി​ച്ച് അ​ക​ത്തു ക​ട​ന്ന​ത് ചോ​ദ്യം ചെ​യ്ത​താ​ണ് ഗ്രാ​മ​പ​ഞ്ചാ ​യ​ത്ത് ജീ​വ​ന​ക്കാ​രെ ചൊ​ടി​പ്പി​ച്ച​ത്.
തു​ട​ര്‍​ന്ന് അ​ധ്യാ​പ​ക​രോ​ട് അ​സ​ഭ്യം പ​റ​യു​ക​യും പ​ഞ്ചാ​യ​ത്തി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് നി​ങ്ങ​ള്‍ ഇ​വി​ടെ കു​ഴി​ക്കു​ന്ന​തെ​ന്നും എ​ല്ലാ​വ​രെ​യും നി​യ​മ​ത്തി​ന്‍റെ കു​രു​ക്കി​ല്‍​പ്പെ​ടു​ത്തു​മെ​ന്നും പ​ഞ്ചാ​യ​ത്ത് ക്ല​ര്‍​ക്ക് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു​വെ​ന്ന് പ​റ​യു​ന്നു.
കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ലെ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന്‍റെ​യും ജി​ല്ലാ ക​ള​ക്ട​റു​ടെ​യും അ​നു​മ​തി വാ​ങ്ങി​യാ​ണ് ത​ങ്ങ​ള്‍ ഖ​ന​നം ന​ട​ത്തി​യ​തെ​ന്ന ഗ​വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ വാ​ദം ഇ​വ​ര്‍ മു​ഖ​വി​ല​യ്‌​ക്കെ​ടു​ത്തി​ല്ല.
ഇ​തി​നൊ​പ്പം ത​ന്നെ സ്ഥ​ല​മു​ട​മ​ക​ളാ​യ വ​യോ​ധി​ക ദ​മ്പ​തി​ക​ളെ ഫോ​ണി​ല്‍ വി​ളി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു​വ​ത്രേ.
നി​ല​വി​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പാ​റ ഖ​ന​ന​ത്തി​നു അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടു പോ​ലും ഇ​ല്ലാ​തെ ത​ന്നെ അ​നു​മ​ തി കൊ​ടു​ത്ത സെ​ക്ര​ട്ട​റി​യും ഉ​ദ്യോ​ഗ​സ്ഥ​രും മ​റ്റെ​ന്തോ സ്വാ​ര്‍​ഥ നേ​ട്ട​ത്തി​നു വേ​ണ്ടി​യാ​ണ് ഈ ​ഗ​വേ​ഷ​ണ​വും അ​നു​ബ​ന്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ത​ട​സ​പ്പെ ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് ചാ​യ​ലോ​ട് ജ​ന​കീ​യ സ​മി​തി ആ​രോ​പി​ച്ചു. ‌