ന​ഗ​ര ശൂ​ചി​ക​ര​ണം : തൊ​ഴി​ലാ​ളി​ക​ളോ​ടും ന​ഗ​ര​സ​ഭ​യ്ക്ക് ക​രു​ണ​യി​ല്ല
Wednesday, June 12, 2019 10:24 PM IST
പ​ത്ത​നം​തി​ട്ട: മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​നും ന​ഗ​ര​പ്ര​ദേ​ശം ശു​ചീ​ക​രി​ക്കാ​നു​മാ​യി ന​ഗ​ര​സ​ഭ​യി​ലു​ള്ള​ത് 21 തൊ​ഴി​ലാ​ളി​ക​ളാ​ണ്. ഒ​രാ​ൾ ഒ​ഴി​കെ 20 പേ​രും ദി​വ​സ വേ​ത​ന ജീ​വ​ന​ക്കാ​ർ. ഒ​രു ദി​വ​സം 630 രൂ​പ​യാ​ണ് കൂ​ലി. പു​ല​ർ​ച്ചെ 5.30 മു​ത​ൽ ഉ​ച്ച​യ്ക്ക് 12.30 വ​രെ​യാ​ണ് ഇ​വ​രു​ടെ ജോ​ലി സ​മ​യം.

ന​ഗ​ര​ത്തി​ലെ റോ​ഡു വ​ശ​ങ്ങ​ളി​ലെ മാ​ലി​ന്യ​ങ്ങ​ൾ ന​ഗ​ര​സ​ഭ വാ​ഹ​ന​ത്തി​ൽ ശേ​ഖ​രി​ക്കു​ക​യും വ​ഴി​യോ​ര​ങ്ങ​ൾ വൃ​ത്തി​യാ​ക്കു​ക​യു​മാ​ണ് ജോ​ലി. എ​ന്നാ​ൽ ഇ​വ​രു​ടെ സു​ര​ക്ഷ​യ്ക്ക് ന​ഗ​ര​സ​ഭ യാ​തൊ​ന്നും ചെ​യ്യു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി.

സു​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ സ്വ​ന്ത​മാ​യി വാ​ങ്ങ​ണം. മാ​ലി​ന്യ​ത്തി​ൽ ക​ഴി​ഞ്ഞ​തു​മൂ​ലം ത്വ​ക്ക് രോ​ഗ​വും മ​റ്റ് അ​സു​ഖ​ങ്ങ​ളും വേ​റെ. ഇ​വ​ർ​ക്ക് വ​സ്ത്രം മാ​റാ​നും വി​ശ്ര​മ​ത്തി​നും ന​ഗ​ര​സ​ഭ ന​ൽ​കി​യി​രി​ക്കു​ന്ന സൗ​ക​ര്യ​ങ്ങ​ൾ അ​തി​ലേ​റെ ദ​യ​നീ​യം.

ന​ഗ​ര​സ​ഭ കാ​ര്യാ​ല​യ​ത്തി​ന്‍റെ മു​ക​ളി​ൽ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ളോ​ട് സാ​മ്യ​മു​ള്ള മു​റി​ക​ൾ. ഇ​താ​ക​ട്ടെ തു​ണി​യും ത​ക​ര ഷീ​റ്റു​ക​ളും ഉ​പ​യോ​ഗി​ച്ചാ​ണ് നി​ർ​മ്മി​ച്ചി​ട്ടു​ള്ള​ത്.

ന​ഗ​ര​സ​ഭ​യി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് പു​റ​മേ​യാ​ണ് സ്വ​കാ​ര്യ ഏ​ജ​ൻ​സി​യു​ടെ ചു​മ​ത​ല​യി​ലു​ള്ള മാ​ലി​ന്യ​ശേ​ഖ​ര​ണ​വും ന​ട​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ കാ​ര്യാ​ല​യം ത​ന്നെ വൃ​ത്തി​ഹീ​ന​മാ​ണ്.

ജീ​വ​ന​ക്കാ​ർ ഉ​പ​യോ​ഗി​ക്കു​ന്ന ശൗ​ചാ​ല​ങ്ങ​ളി​ലെ ദു​ർ​ഗ​ന്ധ​വും വു​ത്തി​ഹീ​ന​മാ​യ വ​രാ​ന്ത​ക​ളും ഉ​പ​യോ​ഗ്യ​ശൂ​ന്യ​മാ​യ പേ​പ്പ​റു​ക​ളും ഇ-​മാ​ലി​ന്യ​ങ്ങ​ളും നി​റ​ഞ്ഞ മു​റി​ക​ളും ന​ഗ​ര​ത്തി​ന്‍റെ മൊ​ത്ത​ത്തി​ലു​ള്ള മു​ഖ കാ​ഴ്ച​യാ​ണ്. മു​ൻ ഭ​ര​ണ​സ​മി​തി ന​ഗ​ര​ത്തി​ലെ മാ​ലി​ന്യ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നാ​യി ശാ​സ്ത്രീ​യ സ​മീ​പ​ന​മാ​ണ് കൈ​ക്കൊ​ണ്ടി​രു​ന്ന​തെ​ന്നാ​ണ് മു​ൻ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ. ​സു​രേ​ഷ് കു​മാ​റി​ന്‍റെ നി​ല​പാ​ട്.

പി​ന്നീ​ട് വ​ന്ന ഭ​ര​ണ നേ​തൃ​ത്വ​മാ​ണ് ഇ​തെ​ല്ലാം അ​ട്ടി​മ​റി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ന​ഗ​ര പൂ​ന്തോ​ട്ട പ​ദ്ധ​തി​യും അ​ട്ടി​മ​റി​ച്ചു.

നി​ല​വി​ലെ മാ​ലി​ന്യ പ്ര​ശ്നം ഉ​ട​ൻ പ​രി​ഹ​രി​ക്കാ​നാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. 15നു ​മാ​ലി​ന്യ നീ​ക്ക​ത്തി​ന്നു പു​തി​യ ക​രാ​ർ ക്ഷ​ണി​ച്ചു കൊ​ണ്ട് ന​ഗ​ര​സ​ഭ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​തെ​ല്ലാം എ​ത്ര​ത്തോ​ളം ആ​ലോ​ച​ന​യോ​ടെ​യാ​ണ് ന​ട​പ്പാ​ക്കു​ക​യെ​ന്ന​താ​ണ് ക​ണ്ട​റി​യേ​ണ്ട​ത്.