വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ആ​നു​കൂ​ല്യ​ങ്ങ​ള്‍ ല​ഭി​ക്കി​ല്ല
Wednesday, June 12, 2019 10:27 PM IST
പ​ത്ത​നം​തി​ട്ട: പു​തി​യ അ​ധ്യ​യ​ന​വ​ര്‍​ഷം ആ​രം​ഭി​ച്ച് ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ വി​ദ്യാ​ര്‍​ഥി ആ​നു​കൂ​ല്യ​ങ്ങ​ള്‍​ക്കു​ള്ള ഓ​ണ്‍​ലൈ​ന്‍ സ​മ​ര്‍​പ്പ​ണം അ​വ​സാ​നി​പ്പി​ച്ചു.
പ​ട്ടി​ക​ജാ​തി, വ​ര്‍​ഗ, പി​ന്നോ​ക്ക വി​ഭാ​ഗ​ക്കാ​രാ​യ കു​ട്ടി​ക​ള്‍​ക്കു​ള്ള ഇ ​ഗ്രാ​ന്റ്‌​സ് ഓ​ണ്‍​ലൈ​ന്‍ സ​മ​ര്‍​പ്പ​ണ​മാ​ണ് ക​ഴി​ഞ്ഞ 10ന് ​അ​വ​സാ​നി​ച്ച​ത്. സ്കൂ​ളു​ക​ള്‍ ആ​റി​നാ​ണ് തു​റ​ന്ന​ത്. ആ​റാം അ​ധ്യ​യ​ന​ദി​നം വ​രെ കു​ട്ടി​ക​ള്‍​ക്ക് സ്കൂ​ളി​ല്‍ ചേ​രാ​ന്‍ അ​നു​വാ​ദ​മു​ണ്ട്.
അ​വ​രി​ല്‍ ഗ്രാ​ന്‍റു​ക​ള്‍​ക്ക് അ​ര്‍​ഹ​ത​യു​ള്ള​വ​രു​ടെ ജാ​തി, ആ​ധാ​ര്‍, ജ​ന​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും അ​ക്കൗ​ണ്ടും വേ​ണ്ട​തു​ണ്ട്. കു​ട്ടി​ക​ള്‍​ക്കാ​യി ബാ​ങ്കു​ക​ളി​ല്‍ അ​ക്കൗ​ണ്ട് തു​റ​ക്ക​ണം. ആ​ധാ​ര്‍ ഉ​ണ്ടെ​ങ്കി​ല്‍ മാ​ത്ര​മേ ബാ​ങ്കു​ക​ളി​ല്‍ അ​ക്കൗ​ണ്ട് ല​ഭി​ക്കൂ. ആ​ധാ​റി​ന് ജ​ന​ന സ​ര്‍​ട്ടി​ഫി​ക്കേ​റ്റ് വേ​ണ്ട​തു​ണ്ട്.
മു​ന്‍ കാ​ല​ങ്ങ​ളി​ല്‍ സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍ സാ​ക്ഷ്യ​പ​ത്ര​വും ആ​ധാ​ര്‍​ഫോ​റ​വും പൂ​രി​പ്പി​ച്ച്കു​ട്ടി​ക​ളു​മാ​യി അ​ക്ഷ​യ​യി​ല്‍ ചെ​ന്ന് ആ​ധാ​ര്‍ എ​ടു​ക്കു​മാ​യി​രു​ന്നു.
ആ​റാം പ്ര​വൃ​ത്തി​ദി​ന​ത്തി​ല്‍ അ​ട​ക്കം ചേ​രു​ന്നഎ​ല്ലാ കു​ട്ടി​ക​ള്‍​ക്കും ആ​ധാ​ര്‍ ഉ​ള്‍​പ്പെ​ടെ എ​ല്ലാ വി​വ​ര​ങ്ങ​ളും ഓ​ണ്‍​ലൈ​ന്‍ ചെ​യ്യാ​ന്‍ക​ഴി​ഞ്ഞി​രു​ന്നു.
എ​ന്നാ​ല്‍ ഈ ​വ​ര്‍​ഷം അ​തി​നും നി​ബ​ന്ധ​ന​ക​ള്‍ മൂ​ലം അ​ക്ഷ​യ​ക​ള്‍ അ​ധ്യാ​പ​ക​രെ​യും കു​ട്ടി​ക​ളെ​യും തി​രി​ച്ച​യ​ക്കു​ക​യു​ണ്ടാ​യി. ഇ​തും കാ​ല​താ​മ​സ​ത്തി​നി​ട​യാ​ക്കി.
ആ​റാം അ​ധ്യ​യ​ന​ദി​ന​ത്തി​ലെ ക​ണ​ക്കെ​ടു​പ്പ്, ത​സ്തി​ക നി​ര്‍​ണ​യം ജോ​ലി​ക​ളു​ടെ തി​ര​ക്കും ഇ​തി​നൊ​പ്പ​മു​ണ്ട്. ഇ​തി​നി​ടെ​യി​ല്‍ ഇ ​ഗ്രാ​ന്‍റ്സ്, മെ​ഡി​സെ​പ്പ് അ​പേ​ക്ഷ​ക​ള്‍ പ​ല സ്കൂ​ളു​ക​ള്‍​ക്കും ഓ​ണ്‍​ലൈ​നാ​യി ന​ല്‍​കാ​നാ​യി​ട്ടി​ല്ല. നി​ര്‍​ധ​ന​രാ​യ കു​ട്ടി​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ളാ​ണ് ഇ​തി​ലൂ​ടെ നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന​ത്.
ഓ​ണ്‍​ലൈ​ന്‍ സ​മ​ര്‍​പ്പ​ണ​ത്തി​നു​ള്ള സ​മ​യ​പ​രി​ധി അ​ടി​യ​ന്ത​ര​മാ​യി നീ​ട്ടി​ന​ല്‍​ക​ണ​മെ​ന്ന് കേ​ര​ള പ്രൈ​വ​റ്റ് പ്രൈ​മ​റി ഹെ​ഡ്മാ​സ്റ്റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
അ​ധ്യാ​പ​ക​രു​ടെ മെ​ഡി​സെ​പ്പ് പ​ദ്ധ​തി​യു​ടെ ഓ​ണ്‍​ലൈ​ന്‍ സ​മ​ര്‍​പ്പ​ണ തീ​യ​തി​യും അ​വ​സാ​നി​ച്ച​താ​യി പ​റ​യു​ന്നു.
ത​സ്തി​കാ​നി​ര്‍​ണ​യം പോ​ലും പൂ​ര്‍​ത്തി​യാ​കു​ന്ന​തി​നു മു​മ്പേ ഇ​ത്ത​ര​ത്തി​ല്‍ ഓ​ണ്‍​ലൈ​ന്‍ സൈ​റ്റു​ക​ള്‍ അ​ട​ച്ച​ത് ഏ​റെ ബു​ദ്ധി​മു​ട്ടാ​യി.കു​ട്ടി​ക​ള്‍​ക്കു ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ള്‍ ല​ഭ്യ​മാ​കു​ന്ന​തി​ലെ കാ​ല​താ​മ​സ​വും സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ളു​മാ​ണ് ര​ണ്ടു​ദി​വ​സം കൊ​ണ്ട് ഇ ​ഗ്രാ​ന്‍റ്സ് ഓ​ണ്‍​ലൈ​ന്‍ സ​മ​ര്‍​പ്പ​ണം ന​ട​ക്കാ​തെ പോ​യ​തെ​ന്ന് കെ​പി​പി​എ​ച്ച്എ ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷാ​ജി വി.​മാ​ത്യു പ​റ​ഞ്ഞു.