വ​ക​യാ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ന​വീ​ക​രി​ച്ച ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ഇ​ന്ന് ‌‌
Thursday, June 13, 2019 10:31 PM IST
പ​ത്ത​നം​തി​ട്ട: വ​ക​യാ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ന​വീ​ക​രി​ച്ച ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ഇ​ന്ന് വൈ​കു​ന്നേ​രം ആ​റി​ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ നി​ർ​വ​ഹി​ക്കും. ഇ​തോ​ട​നു​ബ​ന്ധി​ച്ച് വ​ക​യാ​ർ വൈ​ശാ​ഖ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ബാ​ങ്ക് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ജി. ​അ​നി​രു​ദ്ധ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

പൊ​തു​യോ​ഗ ഹാ​ൾ ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​ദ്യ​കാ​ല സ​ഹ​കാ​രി​ക​ളെ ആ​ദ​രി​ക്ക​ൽ രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ​യും മി​ക​ച്ച ക​ർ​ഷ​ക​രെ ആ​ദ​രി​ക്ക​ൽ ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ​യും വ​നി​താ സ്വ​യം സ​ഹാ​യ സം​ഘ​ങ്ങ​ൾ​ക്കു​ള്ള അ​വാ​ർ​ഡു വി​ത​ര​ണം വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ​യും നി​ർ​വ​ഹി​ക്കും. രാ​ഷ്ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ൾ, ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ പ്ര​മു​ഖ​ർ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ കെ.​എ​ൻ. സ​ത്യാ​ന​ന്ദ​പ്പ​ണി​ക്ക​രും ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ കെ.​കെ. രാ​ജ​നും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ‌