ലോ​​ക പി​​തൃ​​ദി​​നാ​​ഘോ​​ഷം 16ന് ആ​​ല​​പ്പു​​ഴ​​യി​​ൽ
Thursday, June 13, 2019 10:31 PM IST
ച​​ങ്ങ​​നാ​​ശേ​​രി: ലോ​​ക പി​​തൃ​​ദി​​നാ​​ഘോ​​ഷ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത പി​​തൃ​​വേ​​ദി​​യും ആ​​ല​​പ്പു​​ഴ ഫൊ​​റോ​​ന​​യും സം​​യു​​ക്ത​​മാ​​യി ലോ​​ക​​പി​​തൃ​​ദി​​നാ​​ഘോ​​ഷം കൈ​​ത​​വ​​ന വി​​മ​​ല ഹൃ​​ദ​​യ​​നാ​​ഥ ദേ​​വാ​​ല​​യ പാ​​രീ​​ഷ് ഹാ​​ളി​​ൽ 16ന് ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​നു ന​​ട​​ക്കും.

ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. പി​​തൃ​​വേ​​ദി അ​​തി​​രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് ലാ​​ലി ഇ​​ള​​പ്പു​​ങ്ക​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ഗു​​ഡ്ഷെ​​പ്പേ​​ർ​​ഡ് സ്കൂ​​ൾ മാ​​നേ​​ജ​​ർ ഡോ. ​​റൂ​​ബി​​ൾ​​രാ​​ജ് പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. അ​​തി​​രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​സ് മു​​ക​​ളേ​​ൽ, മാ​​തൃ​​വേ​​ദി പ്ര​​സി​​ഡ​​ന്‍റ് ആ​​ൻ​​സി ചേ​​ന്നോ​​ത്ത്, ഫാ. ​​ഫി​​ലി​​പ്പ് ത​​യ്യി​​ൽ, ഫാ. ​​അ​​ല​​ക്സ് പാ​​റ​​പ്പു​​റം, ഫാ. ​​ജോ​​ണ്‍​സ​​ണ്‍ ചാ​​ല​​യ്ക്ക​​ൽ, ഫാ. ​​ടി​​ജോ പു​​ത്ത​​ൻ​​പ​​റ​​ന്പി​​ൽ, ചെ​​റി​​യാ​​ൻ നെ​​ല്ലു​​വേ​​ലി, റോ​​യി വേ​​ലി​​ക്കെ​​ട്ടി​​ൽ, ജോ​​സ​​ഫ് വ​​ർ​​ഗീ​​സ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.