പ​ച്ച​ക്ക​റി കൃ​ഷി വി​ക​സ​ന പ​ദ്ധ​തി: ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നാ​ളെ
Thursday, June 13, 2019 10:34 PM IST
പ​ത്ത​നം​തി​ട്ട: കാ​ര്‍​ഷി​ക വി​ക​സ​ന ക​ര്‍​ഷ​ക ക്ഷേ​മ വ​കു​പ്പ് ന​ട​പ്പാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന പ​ച്ച​ക്ക​റി കൃ​ഷി വി​ക​സ​ന പ​ദ്ധ​തി​യി​ലെ വി​വി​ധ ഘ​ട​ക​ങ്ങ​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 11ന് ​റാ​ന്നി വെ​ച്ചൂ​ച്ചി​റ എം​റ്റി​എം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കും.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ സ​മ്പൂ​ര്‍​ണ ജൈ​വ​കൃ​ഷി ചെ​യ്യു​ന്ന പ​ഞ്ചാ​യ​ത്താ​യി തെ​ര​ഞ്ഞെ​ടു​ത്ത വെ​ച്ചൂ​ച്ചി​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി അ​വാ​ര്‍​ഡ് ന​ല്‍​കും. പ​ച്ച​ക്ക​റി കൃ​ഷി വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം രാ​ജു ഏ​ബ്ര​ഹാം എം​എ​ല്‍​എ​യും ഓ​ണ​ത്തി​നൊ​രു​മു​റം പ​ച്ച​ക്ക​റി പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ​യും നി​ര്‍​വ​ഹി​ക്കും. സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍​ക്ക് പ​ച്ച​ക്ക​റി വി​ത്ത് വി​ത​ര​ണം വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ​യും പ​ച്ച​ക്ക​റി തൈ ​വി​ത​ര​ണം മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ​യും ഉ​ദ്ഘാ​ട​നം ചെ​യ്യും. ബ്ലോ​ക്കു​ത​ല പ​ച്ച​ക്ക​റി കൃ​ഷി വി​ക​സ​ന പ​ദ്ധ​തി ഉ​ദ്ഘാ​ട​നം റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ മ​ധു നി​ർ​വ​ഹി​ക്കും.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് മാ​മ്മ​ന്‍ കൊ​ണ്ടൂ​ര്‍, സ്ഥി​രം സ​മി​തി​യ​ധ്യ​ക്ഷ എ​ലി​സ​ബ​ത്ത് അ​ബു, റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ന്‍​സ​ണ്‍ തോ​മ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എം.​ജി.​ക​ണ്ണ​ന്‍, പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫീ​സ​ര്‍ സി​സി കു​ര്യ​ന്‍, വി​വി​ധ ത​ദ്ദേ​ശ ഭ​ര​ണ ഭാ​ര​വാ​ഹി​ക​ള്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍, രാ​ഷ്ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ള്‍, കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. രാ​വി​ലെ 10 ന് ​ന​ട​ക്കു​ന്ന ക​ര്‍​ഷ​ക സെ​മി​നാ​റി​ല്‍ കൃ​ഷി ഓ​ഫീ​സ​ര്‍ പി.​ആ​ര്‍. സി​ന്ധു ക്ലാ​സ് ന​യി​ക്കും. ‌