പ​ക​ര്‍​ച്ച വ്യാ​ധി ഭീ​ഷ​ണി​യി​ല്‍ കോ​ന്നി
Friday, June 14, 2019 10:40 PM IST
കോ​ന്നി: മ​ഴ​ക്കാ​ല പൂ​ര്‍​വ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ഫ​ണ്ട് ന​ല്‍​കി സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശി​ച്ച പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പ​ഞ്ചാ​യ​ത്തി​ല്‍ പ്ര​ഹ​സ​നം.

ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ചു​മ​ത​ല​യി​ലാ​ണ് രോ​ഗ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തേ​ണ്ട​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ആ​ശാ വ​ര്‍​ക്ക​ര്‍​മാ​ര്‍, കു​ടും​ബ​ശ്രീ, അ​യ​ല്‍​കൂ​ട്ടം അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​രെ ഏ​കോ​പി​പ്പി​ച്ചാ​ണ് വാ​ര്‍​ഡി​ലെ ശു​ചീ​ക​ര​ണ, രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത്. എ​ന്നാ​ല്‍ ഇ​ത് കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ക്കു​ന്നി​ല്ലെ​ന്ന​താ​ണ് വാ​സ്ത​വം.

മ​ഴ​ക്കാ​ലം ആ​രം​ഭി​ച്ചി​ട്ടും മ​ഴ​ക്കാ​ല പൂ​ര്‍​വ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ക​ട​ലാ​സി​ലൊ​തു​ങ്ങു​ക​യാ​ണ്.ബ്ലോ​ക്ക്, പ​ഞ്ചാ​യ​ത്ത് ത​ല​ങ്ങ​ളി​ല്‍ പേ​രി​നാ​യി അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ള്‍ ന​ട​ത്തി പി​രി​യു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

ആ​രോ​ഗ്യ വ​കു​പ്പ് കി​ണ​റു​ക​ളും, ജ​ലാ​ശ​യ​ങ്ങ​ളും ശു​ചീ​ക​രി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ ബ്ലീ​ച്ചിം​ഗ് പൗ​ഡ​റു​ക​ളും മ​റ്റും വാ​ര്‍​ഡു​ക​ളി​ലെ കു​ടും​ബ​ശ്രീ, അ​യ​ല്‍​കൂ​ട്ടം അം​ഗ​ങ്ങ​ളെ ഏ​ല്പി​ച്ചാ​ണ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത്. ഒ​രു കി​ണ​റി​ല്‍ എ​ത്ര​മാ​ത്രം ബ്ലീ​ച്ചിം​ഗ് പൗ​ഡ​റും, ക്ലോ​റി​നേ​ഷ​ന്‍ സാ​ധ​ന​ങ്ങ​ളും ഇ​ട​ണ​മെ​ന്ന ധാ​ര​ണ ഇ​വ​ര്‍​ക്കി​ല്ല. പ​ല​പ്പോ​ഴും കൂ​ടി​യ അ​ള​വി​ലാ​ണ് ഇ​വ കി​ണ​റു​ക​ളി​ല്‍ നി​ക്ഷേ​പി​ക്കു​ന്ന​ത്. ഇ​തു മൂ​ലം കി​ണ​റ്റി​ലെ മീ​നു​ക​ള്‍ ച​ത്ത് പൊ​ങ്ങും. പി​ന്നെ കി​ണ​ര്‍ വൃ​ത്തി​യാ​ക്കാ​തെ വെ​ള്ളം കു​ടി​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. ഇ​ത്ത​രം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​മ്പോ​ള്‍ ആ​രോ​ഗ്യ വ​കു​പ്പി​ല്‍ നി​ന്നു​ള്ള ഒ​രാ​ളെ​ങ്കി​ലും മാ​ര്‍​ഗ​നി​ര്‍​ദേ​ശം ന​ല്‍​കാ​ന്‍ ഇ​വ​രോ​ടൊ​പ്പം വേ​ണ്ട​താ​ണ്.

അ​വ​ലോ​ക​ന യോ​ഗം ചേ​ര്‍​ന്ന് എ​ല്ലാം കൃ​ത്യ​മാ​യി ന​ട​ക്കു​ന്നെ​ന്ന് ചു​മ​ത​ല​ക്കാ​ര്‍ ബോ​ധി​പ്പി​ക്കു​ക​യും ചാ​യ കു​ടി​ച്ച് പി​രി​യു​ക​യു​മാ​ണ് പ​തി​വ്. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ കൂ​ട്ട​ത്തോ​ടെ വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ വി​വി​ധ ഷെ​ഡു​ക​ളി​ലും മ​റ്റു​മാ​ണ് താ​മ​സി​ച്ചു വ​രു​ന്ന​ത്. ഒ​രു മു​റി​യി​ല്‍ ത​ന്നെ പ​ത്തും പ​ന്ത്ര​ണ്ടും പേ​രാ​ണ് താ​മ​സി​ക്കു​ന്ന​ത്. പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ള്‍ നി​ര്‍​വ​ഹി​ക്കു​ന്ന​തി​ന് ഉ​ള്‍​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ഇ​വി​ടെ​യി​ല്ല.

ആ​ഹാ​ര​ത്തി​ന്‍റെ ഉ​ള്‍​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ള്‍ സം​സ്‌​ക​രി​ക്കാ​നും മ​ലി​ന​ജ​ലം ഒ​ഴു​ക്കി വി​ടാ​നു​മു​ള്ള സൗ​ക​ര്യ​ങ്ങ​ളു​മി​ല്ല. ഇ​ത്ത​രം ബം​ഗാ​ളി ഹൗ​സു​ക​ളി​ല്‍ ത്വ​ക്ക് രോ​ഗ​ങ്ങ​ളും പ​ക​ര്‍​ച്ച വ്യാ​ധി​ക​ളും പ​ട​രാ​നു​ള്ള സാ​ധ്യ​ത വ​ള​രെ കൂ​ടു​ത​ലാ​ണ്.

ആ​രോ​ഗ്യ വ​കു​പ്പും, ഗ്രാ​മ പ​ഞ്ചാ​യ​ത്തും ഇ​വി​ട​ങ്ങ​ളി​ലേ​ക്ക് തി​രി​ഞ്ഞു നോ​ക്കു​ന്നു പോ​ലു​മി​ല്ല. അ​യ​ല്‍​വാ​സി​ക​ളു​ടെ പ​രാ​തി​ക​ള്‍ വ​ന്നാ​ല്‍ മാ​ത്രം എ​ത്തി പ്ര​ശ്‌​നം ര​മ്യ​ത​യി​ലെ​ത്തി​ക്കു​ക​യാ​ണ് പ​തി​വ്. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ താ​മ​സി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ള്‍, ഷെ​ഡു​ക​ള്‍ എ​ന്നി​വ​യു​ടെ ഉ​ട​മ​സ്ഥ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി കൊ​ടു​ക്കു​ന്ന​തി​നും ശു​ചി​ത്വ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്താ​ന്‍ ന​ട​പ​ടി​ക്ക് സ്വീ​ക​രി​ക്കു​ന്ന​തി​നും നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കാ​ന്‍ ആ​രോ​ഗ്യ വ​കു​പ്പും, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും ത​യാ​റാ​കു​ന്നി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്.

ഇ​വി​ട​ങ്ങ​ളി​ല്‍ മാ​സ​ത്തി​ലൊ​രി​ക്ക​ല്‍ സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പു​ക​ള്‍ ന​ട​ത്ത​ണ​മെ​ന്ന നി​ര്‍​ദേ​ശ​വും ആ​രോ​ഗ്യ വ​കു​പ്പ് പാ​ലി​ക്കു​ന്നി​ല്ല. ഇ​തി​നാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ശ്ര​ദ്ധ ചെ​ലു​ത്തു​ന്നി​ല്ല.മാ​ലി​ന്യ​പ്ര​ശ്‌​നം അ​തി​രൂ​ക്ഷ​മാ​ണ്. മാ​ലി​ന്യ നി​ര്‍​മാ​ര്‍​ജ​ന​ത്തി​ന് പ​ല ന​ട​പ​ടി​ക​ളും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ക​ട​ലാ​സി​ലൊ​തു​ങ്ങു​ന്നു.

നാ​രാ​യ​ണ പു​രം ച​ന്ത​യി​ല്‍ മാ​ലി​ന്യ നി​ര്‍​മാ​ര്‍​ജ​ന​ത്തി​നാ​യി ല​ക്ഷ​ങ്ങ​ള്‍ മു​ട​ക്കി സ്ഥാ​പി​ച്ച ഇ​ന്‍​സി​ന​റേ​റ്റ​ര്‍ പ്ര​വ​ര്‍​ത്ത​ന ര​ഹി​ത​മാ​യി​ട്ട് വ​ര്‍​ഷ​ങ്ങ​ള്‍ ക​ഴി​ഞ്ഞു. ഇ​ത് ന​ന്നാ​ക്കാ​നോ, പു​തി​യ​ത് സ്ഥാ​പി​ക്കാ​നോ ഇ​നി​യും ന​ട​പ​ടി​യാ​യി​ട്ടി​ല്ല. ഇ​വി​ടു​ത്തെ ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റി​ന്‍റെ അ​വ​സ്ഥ​യും പ​രി​താ​പ​ക​ര​മാ​ണ്.

ര​ണ്ട് പ്ലാ​ന്‍റു​ക​ളു​ടെ​യും പ​രി​സ​രം മാ​ലി​ന്യ​ങ്ങ​ള്‍ കൊ​ണ്ട് നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. പ​രാ​തി​ക​ള്‍ ഏ​റു​മ്പോ​ള്‍ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് കു​ഴി​യെ​ടു​ത്ത് ഇ​വ മൂ​ടു​ക​യാ​ണ് പ​തി​വ്. ഇ​തു മൂ​ലം ഇ​പ്പോ​ള്‍ കു​ഴി​യെ​ടു​ക്കു​മ്പോ​ള്‍ മു​മ്പ് നി​ക്ഷേ​പി​ച്ച മാ​ലി​ന്യ​ങ്ങ​ളാ​ണ് പു​റ​ത്തേ​ക്ക് വ​രു​ന്ന​ത്. പ്ര​ധാ​ന റോ​ഡു​ക​ളു​ടെ വ​ശ​ങ്ങ​ളി​ല്‍ മാ​ലി​ന്യ കൂ​മ്പാ​ര​ങ്ങ​ളാ​ണു​ള്ള​ത്. പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ന്‍​ഡി​ന്‍റെ ഇ​രു​വ​ശം, മു​സ്‌​ലിം പ​ള്ളി​യി​ലേ​ക്കു​ള്ള ഇ​ട​വ​ഴി, ച​ന്ത മൈ​താ​നി​യ്ക്ക് എ​തി​ര്‍​വ​ശം, മാ​മൂ​ട്, ചൈ​നാ​മു​ക്കി​നു സ​മീ​പം, മാ​രൂ​ര്‍ പാ​ലം, ആ​ന​ക്കൂ​ട് റോ​ഡ് എ​ന്നി​ങ്ങ​നെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ മാ​ലി​ന്യ നി​ക്ഷേ​പ കേ​ന്ദ്ര​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു.

ക​ക്കൂ​സ് മാ​ലി​ന്യം ഉ​ള്‍​പ്പെ​ടെ നി​ക്ഷേ​പി​ക്കു​ന്ന​തു മൂ​ലം അ​ച്ച​ന്‍​കോ​വി​ലാ​റ്റി​ലെ വെ​ള്ള​വും ഉ​യ​ര്‍​ന്ന അ​ള​വി​ല്‍ രോ​ഗാ​ണു വാ​ഹി​നി​യാ​യി മാ​റി​ക്ക​ഴി​ഞ്ഞു.

ഹോ​ട്ട​ല്‍ മാ​ലി​ന്യ​ങ്ങ​ള്‍, ത​ട്ടു​ക​ട​ക​ള്‍, കോ​ഴി​ക്ക​ട​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ മാ​ലി​ന്യ​ങ്ങ​ള്‍ എ​ന്നി​വ​യും ചാ​ക്കു​ക​ളി​ലാ​ക്കി രാ​ത്രി കാ​ല​ങ്ങ​ളി​ല്‍ സ​ഞ്ചാ​യ​ത്തു​ക​ട​വ് പാ​ല​ത്തി​ല്‍ നി​ന്നും ന​ദി​യി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ന്നു.

നി​ര​വ​ധി കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളി​ലേ​ക്കു​ള്ള കി​ണ​റു​ക​ള്‍ ന​ദീ​തീ​ര​ത്തോ​ടു ചേ​ര്‍​ന്നു​ണ്ട്. പ​മ്പു ഹൗ​സു​ക​ളി​ലെ വെ​ള്ളം ശു​ദ്ധി​യാ​ക്കു​ന്ന​തി​നു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്ക​പ്പെ​ടാ​ത്ത​തു മൂ​ലം പ​ല പ​മ്പ് ഹൗ​സു​ക​ളി​ല്‍ നി​ന്നെ​ത്തു​ന്ന​ത് മാ​ലി​ന്യം ക​ല​ര്‍​ന്ന വെ​ള്ള​മാ​ണ്.

പ​മ്പ് ഓ​പ്പ​റേ​റ്റ​ര്‍​മാ​ര്‍ തോ​ന്നു​ന്ന​തു പോ​ലെ ചാ​ക്കോ​ടെ ബ്ലീ​ച്ചിം​ഗ് പൗ​ഡ​ര്‍ കി​ണ​റ്റി​ലേ​ക്ക് എ​ടു​ത്തി​ടു​ക​യാ​ണ് പ​തി​വ്. ചു​രു​ക്ക​ത്തി​ല്‍ പ​രി​സ​ര​മാ​കെ മാ​ലി​ന്യം നി​റ​യു​ക​യും കു​ളി​ക്കാ​നും കു​ടി​യ്ക്കാ​നും ഉ​പ​യോ​ഗി​ക്കേ​ണ്ട അ​ച്ച​ന്‍​കോ​വി​ലാ​റ്റി​ലെ വെ​ള്ളം രോ​ഗാ​ണു​ക്ക​ളെ​ക്കൊ​ണ്ട് നി​റ​ഞ്ഞി​രി​ക്കു​ക​യു​മാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ധി​കൃ​ത​ര്‍ ന​ട​ത്തു​ന്ന മ​ഴ​ക്കാ​ല​പൂ​ര്‍​വ രോ​ഗ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ഫ​ല​മാ​കാ​നാ​ണ് സാ​ധ്യ​ത.‌