മെ​ഡി​ക്ക​ൽ ക്യാ​ന്പും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ഇ​ന്ന്
Friday, June 14, 2019 10:41 PM IST
പ​ത്ത​നം​തി​ട്ട:ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല​യി​ലെ എ​ട്ട് ബ്ലോ​ക്കു​ക​ളി​ലും ഇ​ന്ന് രാ​വി​ലെ 10 മു​ത​ൽ മെ​ഡി​ക്ക​ൽ ക്യാ​ന്പും ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സും ന​ട​ത്തും.
ക്യാ​ന്പു​ക​ളി​ൽ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​ന​വും സൗ​ജ​ന്യ ഒൗ​ഷ​ധ വി​ത​ര​ണ​വും ഉ​ണ്ടാ​കും.
മ​ല്ല​പ്പ​ള്ളി​യി​ൽ ക​വി​യൂ​ർ ഇ​ല​വി​നാ​ൽ ശി​ശു​വി​ഹാ​റി​ലും റാ​ന്നി​യി​ൽ
റാ​ന്നി എം​എ​സ്എ​ച്ച്എ​സി​ലും പു​ളി​ക്കീ​ഴി​ൽ ചാ​ത്ത​ങ്കേ​രി ക​മ്യൂ​ണി​റ്റി ഹാ​ളി​ലും പ​ന്ത​ള​ത്തും പ​റ​ക്കോ​ടും ഇ​ല​ന്തൂ​രി​ലും
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളു​ക​ളി​ലും കോ​ന്നി​യി​ൽ കോ​ന്നി​ത്താ​ഴം
യു​പി സ്കൂ​ളി​ലും കോ​യി​പ്ര​ത്ത് ചെ​ട്ടി​മു​ക്ക് എം​എം​എ​എ​ച്ച്എ​സ്എ​സി​ലു​മാ​ണ് ക്യാ​ന്പ് ന​ട​ക്കു​ക. ഫോ​ണ്‍: 0468 2324337.