ടി​കെ റോ​ഡി​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​യി
Friday, June 14, 2019 10:41 PM IST
കോ​ഴ​ഞ്ചേ​രി: തി​രു​വ​ല്ല - കു​ന്പ​ഴ സം​സ്ഥാ​ന​പാ​ത​യി​ൽ തെ​രു​വ്നാ​യ്ക്ക​ളു​ടെ ശ​ല്യം അ​തീ​വ​രൂ​ക്ഷം. പ്ര​ഭാ​ത​സ​വാ​രി​ക്ക് ഇ​റ​ങ്ങു​ന്ന​വ​രും ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്ര​ക്കാ​രു​മാ​ണ് നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ന് വി​ധേ​യ​മാ​കു​ന്ന​ത്.
ഇ​ല​ന്തൂ​ർ മു​ത​ൽ തെ​ക്കേ​മ​ല വ​രെ​യും കോ​ഴ​ഞ്ചേ​രി പ​ബ്ളി​ക് മാ​ർ​ക്ക​റ്റി​ന്‍റെ സ​മീ​പ​ത്ത് കൂ​ടി ക​ട​ന്ന് പോ​കു​ന്ന വ​ൺ​വേ റോ​ഡി​ലും മാ​രാ​മ​ണ്‍ , ചാ​ലാ​യി​ക്ക​ര, പു​ല്ലാ​ട് ഭാ​ഗ​ങ്ങ​ളി​ലു​മാ​ണ് നാ​യ്ക്ക​ൾ കൂ​ട്ട​മാ​യി നി​ന്ന് ആ​ക്ര​മി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ നി​ര​വ​ധി​ആ​ളു​ക​ൾ​ക്കാ​ണ് നാ​യ്ക്ക​ളു​ടെ ക​ടി​യേ​ൽ​ക്കു​ക​യും ഇ​വ മൂ​ലം അ​പ​ക​ട​ങ്ങ​ളി​ൽ​പെ​ടു​ക​യും ചെ​യ്തി​രി​ക്കു​ന്ന​ത്.സ്കു​ൾ വ​ർ​ഷം ആ​രം​ഭി​ച്ച​തോ​ടെ കു​ട്ടി​ക​ളും നാ​യ്ക്ക​ളെ​പേ​ടി​ച്ചാ​ണ് സ്കു​ളി​ലേ​ക്ക് പോ​കു​ന്ന​ത് മ​ഴ​ക്കാ​ല​വും രാ​ത്രി​കാ​ല​ങ്ങ​ളി​ലെ വൈ​ദ്യു​തി ഇ​ല്ലാ​യ്മ​യും മൂ​ലം ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ യാ​ത്ര​ചെ​യ്യു​ന്ന​വ​രാ​ണ് നാ​യ്ക്ക​ളു​ടെ ശ​ല്യം നി​മി​ത്തം അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത്. ടി​കെ റോ​ഡി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും മ​ത്സ്യം, മാം​സം വ്യാ​പാ​രം ന​ട​ക്കു​ന്ന​തു​മൂ​ലം നാ​യ്ക്ക​ളു​ടെ ശ​ല്യം വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്. കൂ​ട്ട​മാ​യെ​ത്തു​ന്ന നാ​യ്ക്ക​ൾ കാ​ൽ​ന​ട​ക്കാ​രെ​യും ഇ​രു​ച​ക്ര​വാ​ഹ​ന​ക്കാ​രെ​യു​മാ​ണ് ഏ​റെ ആ​ക്ര​മി​ക്കു​ന്ന​ത്.