കാ​ർ​ട്ടൂ​ൺ അ​വ​ഹേ​ള​നം:എം​സി​എ രൂ​പ​ത സ​മി​തി പ്ര​തി​ഷേ​ധി​ച്ചു
Friday, June 14, 2019 10:41 PM IST
പ​ത്ത​നം​തി​ട്ട: ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ പേ​രി​ൽ ക്രൈ​സ്ത​വ പ്ര​തീ​ക​ങ്ങ​ളെ നി​ര​ന്ത​രം അ​വ​ഹേ​ളി​ക്കു​ന്ന​തി​ൽ ചി​ല​ർ ആ​ന​ന്ദം ക​ണ്ടെ​ത്തു​ക​യാ​ണെ​ന്ന് മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ (എം​സി​എ) രൂ​പ​താ സ​മി​തി.മ​ത​മേ​ല​ധ്യ​ക്ഷ​ന്മാ​രു​ടെ സ്ഥാ​നീ​യ ചി​ഹ്ന​ങ്ങ​ൾ വി​ക​ല​മാ​യി ചി​ത്രീ​ക​രി​ച്ച കാ​ർ​ട്ടൂ​ണി​ന് പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ച്ച കേ​ര​ള ല​ളി​ത​ക​ലാ അ​ക്കാ​ദ​മി​യു​ടെ ന​ട​പ​ടി അ​ങ്ങേ​യ​റ്റം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും ഇ​തി​നു പി​ന്നി​ലെ ഗൂ​ഢാ​ലോ​ച​ന അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.
രൂ​പ​ത പ്ര​സി​ഡ​ന്‍റ് തോ​മ​സ് തു​ണ്ടി​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ത്മീ​യ ഉ​പ​ദേ​ഷ്ടാ​വ് ഫാ.​ജോ​ർ​ജ് മാ​ത്യു, കെ​സി​എ​ഫ് പ്ര​സി​ഡ​ന്‍റ് പി.​കെ.​ജോ​സ​ഫ്, ചെ​റി​യാ​ൻ ചെ​ന്നീ​ർ​ക്ക​ര, ജോ​സ് മാ​ത്യു, വി​ൽ​സ​ൻ പാ​ല​വി​ള, തോ​മ​സ് ഏ​ബ്ര​ഹാം, മാ​ത്യു കെ. ​തോ​മ​സ്, ടി.​ജി.​ജോ​യി​ക്കു​ട്ടി, ടി.​എ.​രാ​ജു, ഉ​ഷ മാ​ത്യു, നി​ർ​മ​ല ജ​യിം​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.