സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ ഒ​ളി​ന്പി​ക്ദി​ന പ​രി​പാ​ടി​ക​ൾ​ക്ക് നാ​ളെ തു​ട​ക്ക​മാ​കും
Friday, June 14, 2019 10:42 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ, ജി​ല്ലാ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​യു​മാ​യി ചേ​ർ​ന്നു നാ​ളെ മു​ത​ൽ 23വ​രെ ജി​ല്ല​യി​ൽ ഒ​ളി​ന്പി​ക്ദി​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​പാ​ടി​ക​ൾ​ക്ക് സം​ഘ​ടി​പ്പി​ക്കും.
കാ​യി​ക അ​സോ​സി​യേ​ഷ​നു​ക​ൾ, ജി​ല്ല​യി​ലെ സ്പോ​ർ​ട്സ് ഹോ​സ്റ്റ​ലു​ക​ൾ, കോ​ള​ജു​ക​ൾ, സെ​ൻ​ട്ര​ൽ,സ്റ്റേ​റ്റ് സ്കൂ​ളു​ക​ൾ എ​ന്നി​വ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റു​കൂ​ട്ടു​മെ​ന്ന് സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ൽ കു​മാ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.ഇ​ന്നു രാ​വി​ലെ 10ന് ​ഒ​ളി​ന്പി​ക്ദി​നാ​ച​ര​ണ പ​രി​പാ​ടി​യു​ടെ പ്ര​ചാ​ര​ണാ​ർ​ഥം വി​ളം​ബ​ര​റാ​ലി​ക​ൾ സം​ഘ​ടി​പ്പി​ക്കും. നാ​ളെ രാ​വി​ലെ 1ന് ​ആ​റ​ന്മു​ള വി​നാ​യ​ക ഓ​ഡി​റ്റോ​റി​യ​ത്തി​ൽ യോ​ഗ, വു​ഷു, ക​ള​രി​പ്പ​യ​റ്റ് പ്ര​ദ​ർ​ശ​നം. 17നു ​രാ​വി​ലെ 10ന് ​തി​രു​വ​ല്ല ജിം​നേ​ഷ്യ​ത്തി​ൽ സൗ​ന്ദ​ര്യ പ്ര​ദ​ർ​ശ​നം.
16നു ​ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ ഓ​ഫീ​സി​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ബ്ലൈ​ൻ​ഡ് താ​രം അ​ബ്ദു​ൾ​സ​മ​ദു​മാ​യി ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 20 ചെ​സ് താ​ര​ങ്ങ​ൾ മ​ത്സ​രി​ക്കും. 19നു ​രാ​വി​ലെ 10ന് ​ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ൽ വ​ടം​വ​ലി മ​ത്സ​രം, അ​ടൂ​ർ ന്യൂ​മാ​ൻ സ്കൂ​ളി​ൽ ക​രാ​ട്ടെ പ്ര​ദ​ർ​ശ​നം.
20നു ​രാ​വി​ലെ 10 മു​ത​ൽ പ​ത്ത​നം​തി​ട്ട ടൗ​ണി​ൽ പു​രാ​വ​സ്തു പ്ര​ദ​ർ​ശ​നം. രാ​വി​ലെ 10ന് ​ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ൽ ഫു​ട്ബോ​ൾ മ​ത്സ​രം.
പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജി​ൽ ഒ​ളി​ന്പി​ക് ക്വി​സ് മ​ത്സ​രം.
21നു ​രാ​വി​ലെ 10ന് ​ഒ​ളി​ന്പി​ക്ദി​ന റാ​ലി സെ​ന്‍റ് പീ​റ്റേ​ഴ്സ് ജം​ഗ്ഷ​നി​ൽ നി​ന്നാ​രം​ഭി​ച്ച് അ​ബാ​ൻ ജം​ഗ്ഷ​നി​ൽ സ​മാ​പി​ക്കും.
22നു ​രാ​വി​ലെ ജി​ല്ലാ വോ​ളി​ബോ​ൾ അ​ക്കാ​ഡ​മി സം​ഘ​ടി​പ്പി​ക്കു​ന്ന വോ​ളി​ബോ​ൾ മ​ത്സ​രം. 23നു ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന​ന് മി​നി മാ​ര​ത്തോ​ണു​കൂ​ടി ആ​ഘോ​ഷ​പ​രി​പാ​ടി സ​മാ​പി​ക്കും.സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി സി.​പി. സെ​ബാ​സ്റ്റ്യ​ൻ, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ർ പി.​കെ. ജേ​ക്ക​ബ്, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ ആ​ർ. പ്ര​സ​ന്ന​കു​മാ​ർ, ടി.​എ​ച്ച്. സി​റാ​ജു​ദ്ദീ​ൻ, സ്പോ​ർ​ട്സ് ഓ​ഫീ​സ​ർ ഷാ​ജി പി. ​മു​ഹ​മ്മ​ദ് എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.