കെ​യു​ആ​ര്‍​ടി​സി ബ​സും മാ​രു​തി ഓ​മ്‌​നി വാ​നും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു പേ​ര്‍​ക്ക് പ​രി​ക്ക്
Saturday, June 15, 2019 9:58 PM IST
പ​ത്ത​നം​തി​ട്ട: ചാ​ല​ക്ക​യം - ശ​ബ​രി​മ​ല ഹൈ​വേ​യി​ല്‍ വ്യ​ത്യ​സ്ഥ അ​പ​ക​ട​ങ്ങ​ളി​ല്‍ മൂ​ന്നു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. വ​ട​ശേ​രി​ക്ക​ര​യ്ക്കു സ​മീ​പം കെ​യു​ആ​ര്‍​ടി​സി ബ​സും മാ​രു​തി ഓ​മ്‌​നി വാ​നും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. കു​മ്പ​നാ​ട് ക​ട​പ്ര തൈ​പ​റ​മ്പി​ല്‍ ജോ​ണി​ന്‍റെ മ​ക​ന്‍ ബി​ജോ ജോ​ണ്‍(19), കു​ടും​ബം ജേ​ക്ക​ബ് ജോ​ണി​ന്‍റെ മ​ക​ന്‍ ജോ​മോ​ന്‍(19) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പ​ത്ത​നം​തി​ട്ട​യി​ല്‍ നി​ന്നും നി​ന്നും പ​മ്പ​യ്ക്കു പോ​കു​ക​യാ​യി​രു​ന്ന കെ​യു​ആ​ര്‍​ടി​സി ലോ ​ഫ്‌​ളോ​ര്‍ ബ​സും പെ​രു​നാ​ട്ടി​ല്‍ നി​ന്നും പ​ത്ത​നം​തി​ട്ട​യ്ക്ക് വ​ന്ന ഒ​മ്നി വാ​നു​മാ​ണ് മ​ര്‍​ത്ത​മ​റി​യം തീ​ർ​ഥാ​ട​ന പ​ള്ളി​ക്കു മു​മ്പി​ല്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.
അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ​വ​രെ പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ല്‍​കി തി​രു​വ​ല്ല പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്കേ​റ്റ ഇ​രു​വ​രും കു​മ്പ​നാ​ട് ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന നി​ര്‍​മാ​ണ ക​മ്പ​നി​യു​ടെ ജീ​വ​ന​ക്കാ​രാ​ണ്.

പെ​രു​നാ​ട്ടി​ലു​ള്ള നി​ര്‍​മാ​ണ സ്ഥ​ല​ത്ത് പോ​യി മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. റാ​ന്നി - പെ​രു​നാ​ട് പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

മ​റ്റൊ​രു അ​പ​ക​ട​ത്തി​ല്‍ ചാ​ല​ക്ക​യ​ത്തി​ന് സ​മീ​പം പോ​ലീ​സ് ജീ​പ്പ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട് ഒ​രാ​ള്‍​ക്ക് പ​രി​ക്കേ​റ്റു. സി​വി​ല്‍ പോ​ലി​സ് ഓ​ഫീ​സ​ര്‍ റാ​യ്‌​മോ​ഹ​നാ(46)​ണ് പ​രി​ക്കേ​റ്റ​ത്. പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ല്‍​കി.