വൈ​ദ്യു​തി മു​ട​ക്കം പ​തി​വാ​കു​ന്നു
Saturday, June 15, 2019 10:00 PM IST
തി​രു​വ​ല്ല : കാ​ല​വ​ർ​ഷം തു​ട​ങ്ങി​യ​തോ​ടെ കെ​എ​സ്ഇ​ബി മ​ണി​പ്പു​ഴ സെ​ക്ഷ​ൻ പ​രി​ധി​യി​ൽ അ​ടി​ക്ക​ടി വൈ​ദ്യു​തി മു​ട​ങ്ങു​ന്ന​താ​യി പ​രാ​തി.
പെ​രി​ങ്ങ​ര, കാ​ര​യ്ക്ക​ൽ, പെ​രി​ങ്ങേ​ൾ, കാ​വും​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് പ​രാ​തി​ക്കാ​രേ​റെ​യും. പ​ക​ൽ സ​മ​യ​ത്ത് മ​ണി​ക്കൂ​റു​ക​ളോ​ളം വൈ​ദ്യു​തി മു​ട​ങ്ങു​ന്ന​ത് ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളെ​യ​ട​ക്കം ഏ​റെ ബാ​ധി​ക്കു​ന്നു​ണ്ട്.
ഇ​ട​യ്ക്കി​ടെ വൈ​ദ്യു​തി എ​ത്തു​മ്പോ​ൾ അ​മി​ത വൈ​ദ്യു​തി പ്ര​വ​ഹി​ക്കു​ന്ന​ത് മൂ​ലം ടെ​ലി​വി​ഷ​ൻ, ഫാ​ൻ, മി​ക്സി , ബ​ൾ​ബു​ക​ൾ എ​ന്നി​വ ത​ക​രാ​റി​ലാ​കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.
ചി​ല ഭാ​ഗ​ങ്ങ​ളി​ൽ മൂ​ന്ന് ദി​വ​സം മു​മ്പ് ത​ക​രാ​റി​ലാ​യ ഗാ​ർ​ഹി​ക ക​ണ​ക്ഷ​നു​ക​ൾ പു​ന​സ്ഥാ​പി​ക്കു​ന്ന​തി​നാ​യി ഓ​ ഫീ​സി​ൽ നേ​രി​ട്ടെ​ത്തി പ​രാ​തി​പ്പെ​ട്ടി​ട്ടും പ​രി​ഹാ​ര​മു​ണ്ടാ​ യി​ല്ലെ​ന്നും പ​രാ​തി ഉ​യ​രു​ന്നു​ണ്ട്.
ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി പെ​യ്യു​ന്ന മ​ഴ​യെ തു​ട​ർ​ന്ന് കാ​വും​ഭാ​ഗം, മേ​പ്രാ​ൽ ഫീ​ഡ​റു​ക​ൾ ത​ക​രാ​റി​ലാ​കു​ന്ന​തും ശ​ക്ത​മാ​യ കാ​റ്റി​ൽ പ​ല ഭാ​ഗ​ങ്ങ​ ളി​ലും വൈ​ദ്യു​ത ലൈ​നു​ക​ളി​ലേ​ക്ക് മ​ര​ങ്ങ​ൾ മ​റി​ഞ്ഞു വീ​ ഴു​ന്ന​തു​മാ​ണ് വൈ​ദ്യു​തി മു​ട​ങ്ങാ​ൻ ഇ​ട​യാ​ക്കു​ന്ന​തെ​ന്ന് കെ​എ​സ്ഇ​ബി മ​ണി​പ്പു​ഴ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ പ​റ​ഞ്ഞു.