പ​ഴ​വ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ഐ​എ​സ്ഒ നി​ല​വാ​ര​ത്തി​ലേ​ക്ക്
Saturday, June 15, 2019 10:00 PM IST
റാ​ന്നി: റാ​ന്നി പ​ഴ​വ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഐ​എ​സ്ഒ നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ര്‍​ത്തു​ന്ന​തി​ന്‍റെ പ്രാ​രം​ഭ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ ത​ന​തു ഫ​ണ്ടി​ല്‍ നി​ന്നും ഏ​ഴ് ല​ക്ഷം രൂ​പാ ചെ​ല​വ​ഴി​ച്ചാ​ണ് ഓ​ഫീ​സ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​ധു​നി​ക​വ​ത്ക​രി​ക്കു​ന്ന​ത്.
മൂ​ന്നു നി​ല​ക​ളു​ള്ള പ​ഞ്ചാ​യ​ത്ത് ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സ് കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്നാം നി​ല​യി​ലാ​ണ് ഓ​ഫീ​സ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഇ​തേ കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ല്‍കോ​ള​ജ് റോ​ഡ് ഭാ​ഗ​ത്തു​ള്ള ര​ണ്ട് മു​റി​ക​ള്‍ പൂ​ര്‍​ണ​മാ​യും ഫ്ര​ണ്ട് ഓ​ഫീ​സി​നാ​യി വി​നി​യോ​ഗി​ക്കും. ഇ​തോ​ടെ വ​യോ​ധി​ക​ര്‍, ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്ക് പ​ടി​ക്കെ​ട്ടു​ക​ള്‍ ക​യ​റി ഓ​ഫീ​സി​ല്‍ എ​ത്തു​ന്ന​ത് ഒ​ഴി​വാ​ക്കാ​ന്‍ ക​ഴി​യും.
പു​തി​യ ഫ്ര​ണ്ട് ഓ​ഫീ​സി​ല്‍ നി​ന്നും മു​ക​ള്‍ നി​ല​യി​ലു​ള്ള ഓ​ഫീ​സു​മാ​യി ഇ​ന്‍റ​ര്‍ കോം ​സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തും.
പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് അ​പേ​ക്ഷ​ക​ള്‍ ന​ല്‍​കു​ന്ന​തി​നും സേ​വ​ന​ങ്ങ​ളും മ​റ്റും ഫ്ര​ണ്ട് ഓ​ഫീ​സി​ലൂ​ടെ ല​ഭ്യ​മാ​കും.കൂ​ടാ​തെ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന്‍റെ ഒ​രു ഭാ​ഗം പ്ര​ത്യേ​ക കാ​ബി​നാ​യി തി​രി​ക്കും. മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ലെ ഫ​യ​ലു​ക​ളും രേ​ഖ​ക​ളും പ്ര​ത്യേ​ക​മാ​യി സൂ​ക്ഷി​ക്കും.
പ​ഞ്ചാ​യ​ത്തി​ലെ ഒ​രു ജീ​വ​ന​ക്കാ​ര​നെ സ്റ്റോ​ര്‍ കീ​പ്പ​ര്‍ ചു​മ​ത​ല​യും ന​ല്‍​കും. ഇ​തി​ലൂ​ടെ രേ​ഖ​ക​ളും​ഫ​യ​ലു​ക​ളും വേ​ഗ​ത്തി​ല്‍ ക​ണ്ടെ​ത്താ​ന്‍ സ​ഹാ​യ​ക​ര​മാ​കും.
മു​റി​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ആ​രം​ഭി​ച്ചു.
ഫ​യ​ലു​ക​ള്‍ ത​രം​തി​രി​ച്ച് അ​ടു​ക്കി വ​യ്ക്കു​ന്ന ജോ​ലി​ക​ളും ആ​രം​ഭി​ച്ചു. ര​ണ്ടു മാ​സ​ത്തി​ന​കം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​നാ​ണ് ല​ക്ഷ്യം.

ബി​ടെ​ക് അ​ഡ്മി​ഷ​ന്‍: ഫെ​സി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​ര്‍ ‌‌

പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്തെ എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജു​ക​ളി​ല്‍ ബി​ടെ​ക് അ​ഡ്മി​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഐ​എ​ച്ച്ആ​ര്‍​ഡി​യു​ടെ എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജു​ക​ളി​ല്‍ ഓ​പ്ഷ​ന്‍ ന​ല്‍​കു​ന്ന​തി​നാ​യി ഓ​ണ്‍​ലൈ​ന്‍ ഫെ​സി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​റു​ക​ള്‍ തു​ട​ങ്ങി. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സൗ​ജ​ന്യ​മാ​യി ഓ​പ്ഷ​ന്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. ജി​ല്ല​യി​ല്‍ അ​ടൂ​ര്‍ എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ര​ക്ഷി​താ​ക്ക​ള്‍​ക്കും ഈ ​സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. ഫോ​ണ്‍: 8547005100, 04734 231995, 230640. ‌