ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ മി​ക​വി​നാ​യി സ​മ​ഗ്ര​ശി​ക്ഷ കേ​ര​ള​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചു
Sunday, June 16, 2019 10:28 PM IST
പ​ത്ത​നം​തി​ട്ട: പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ പ​ഠി​ക്കു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ ഉ​ന്ന​മ​നം ല​ക്ഷ്യ​മി​ട്ട് സ​മ​ഗ്ര​ശി​ക്ഷ കേ​ര​ള നി​ര​വ​ധി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മി​ട്ടു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ത്ത​രം കു​ട്ടി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക പ​രി​ശീ​ല​നം നേ​ടി​യ 105 റി​സോ​ഴ്‌​സ് അ​ധ്യാ​പ​ക​രെ ജി​ല്ല​യി​ല്‍ നി​യ​മി​ച്ചു.
പ്രൈ​മ​റി, സെ​ക്ക​ന്‍​ഡ​റി, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ത​ല​ങ്ങ​ളി​ലേ​ക്ക് പ്ര​ത്യേ​ക​മാ​യാ​ണ് നി​യ​മ​നം. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളെ സം​ബ​ന്ധി​ച്ച സ​ര്‍​വേ ആ​രം​ഭി​ച്ചു. കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​ന് ആ​നു​പാ​തി​ക​മാ​യി റി​സോ​ഴ്‌​സ് അ​ധ്യാ​പ​ക​രെ വി​വി​ധ സ്‌​കൂ​ളു​ക​ളി​ലാ​യി ബ​ന്ധ​പ്പെ​ട്ട ബി​ആ​ര്‍​സി​ക​ള്‍ വി​ന്യ​സി​ക്കും.
യാ​ത്രാ​ക്ലേ​ശം അ​നു​ഭ​വി​ക്കു​ന്ന കു​ട്ടി​ക​ള്‍​ക്ക് പ്ര​ത്യേ​ക അ​ല​വ​ന്‍​സ്, കു​ട്ടി​യു​ടെ പി​ന്നോ​ക്കാ​വ​സ്ഥ പ​രി​ഗ​ണി​ച്ചു​ള്ള സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍, സ്‌​കൂ​ളി​ലെ​ത്താ​ന്‍ ബു​ദ്ധി​മു​ട്ടു​ള്ള കു​ട്ടി​ക​ള്‍​ക്ക് ഗൃ​ഹാ​ധി​ഷ്ഠി​ത ​വി​ദ്യാ​ഭ്യാ​സം, വി​വി​ധ ക്യാ​മ്പു​ക​ള്‍, ര​ക്ഷി​താ​ക്ക​ള്‍​ക്കു​ള്ള കൗ​ണ്‍​സ​ലിം​ഗ് ക്ലാ​സു​ക​ള്‍ തു​ട​ങ്ങി നി​ര​വ​ധി പ്ര​വ​ര്‍​ത്ത​ന പ​രി​പാ​ടി​ക​ള്‍ ഇ​ക്കൊ​ല്ലം സ​മ​ഗ്ര​ശി​ക്ഷ കേ​ര​ള​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കും.
ഈ ​അ​ധ്യ​യ​ന വ​ര്‍​ഷം ന​ട​ക്കേ​ണ്ട വി​വി​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​നാ​യി അ​ടൂ​ര്‍ ബി​ആ​ര്‍​സി​യി​ല്‍ യോ​ഗം ചേ​ര്‍​ന്നു. സ​മ​ഗ്ര​ശി​ക്ഷ കേ​ര​ളം ജി​ല്ലാ പ്രോ​ജ​ക്ട് ഓ​ഫീ​സ​ര്‍ ഡോ.​ആ​ര്‍. വി​ജ​യ​മോ​ഹ​ന​ന്‍, സ്റ്റേ​റ്റ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ കെ.​ജെ. ഹ​രി​കു​മാ​ര്‍, ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​രാ​യ എ.​പി ജ​യ​ല​ക്ഷ്മി, പി.​എ സി​ന്ധു, ജി​ല്ല​യി​ലെ ബി​പി​ഒ​മാ​ര്‍, റി​സോ​ഴ്‌​സ് അ​ധ്യാ​പ​ക​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. റി​സോ​ഴ്‌​സ് അ​ധ്യാ​പ​ക​ര്‍​ക്കു​ള്ള ക്ലാ​സ് മു​ന്‍ സ്റ്റേ​റ്റ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ സാം ​ജി.​ജോ​ണ്‍ ന​യി​ച്ചു.