വീ​ട്ടി​ൽ ഒ​രു ഡോ​ക്ട​ർ പ​ദ്ധ​തി ജി​ല്ല​യി​ൽ ന​ട​പ്പാ​ക്കും
Sunday, June 16, 2019 10:28 PM IST
പ​ത്ത​നം​തി​ട്ട: ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും കു​ടും​ബ​ശ്രീ ജി​ല്ലാ​മി​ഷ​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ വീ​ട്ടി​ൽ ഒ​രു ഡോ​ക്ട​ർ പ​ദ്ധ​തി ജി​ല്ല​യി​ൽ ന​ട​പ്പാ​ക്കും.
ജി​ല്ല​യി​ലെ എ​ല്ലാ വാ​ർ​ഡു​ക​ളി​ൽ നി​ന്നും ഓ​രോ അം​ഗ​ത്തെ​യും വാ​ർ​ഡ് ത​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ജി​ല​ന്‍റ് ഗ്രൂ​പ്പ് അം​ഗ​ങ്ങ​ളെ​യും ഉ​ൽ​പ്പെ​ടു​ത്തി പ്രാ​ഥ​മി​ക ചി​കി​ത്സ​യി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്ന പ​ദ്ധ​തി​യാ​ണി​ത്.
പ​രി​ശീ​ല​നം ല​ഭി​ച്ച അം​ഗ​ങ്ങ​ൾ വ​ഴി ജി​ല്ല​യി​ലെ എ​ല്ലാ കു​ടും​ബ​ങ്ങ​ളി​ലും ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തും. ബ്ലോ​ക്ക് ത​ല​ത്തി​ൽ ല​ഭി​ക്കു​ന്ന പ​രി​ശീ​ല​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​ല്ലാ വീ​ട്ടി​ലും പ്രാ​ഥ​മി​ക ചി​കി​ൽ​സ​യി​ൽ അ​റി​വ് ല​ഭി​ച്ച ഒ​രാ​ൾ എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്ക് എ​ത്തും.
ഇ​തി​ന്‍റെ ആ​ദ്യ​ഘ​ട്ട​മാ​യി പു​ളി​ക്കീ​ഴ് ബ്ലോ​ക്കി​ൽ ചാ​ത്ത​ങ്കേ​രി സി​എ​ച്ച്സി​യു​ടെ സ​ഹാ​യ​ത്തോ​ടെ പെ​രി​ങ്ങ​ര, നെ​ടു​ന്പ്രം എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ അം​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി ചാ​ത്ത​ങ്കേ​രി സി​എ​ച്ച്എ​സി​ൽ ന​ട​ത്തി​യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് ചാ​ത്ത​ങ്കേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. പെ​രി​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഏ​ലി​യാ​മ്മ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കു​ടും​ബ​ശ്രീ ജി​ല്ലാ​മി​ഷ​ൻ അ​സി​സ്റ്റ​ന്‍റ് കോ​ഓ​ർ​ഡി​നേ​റ്റ​ർ മ​ണി​ക​ണ്ഠ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ വ​ർ​ഗീ​സ്, ചാ​ത്ത​ങ്കേ​രി സി​എ​ച്ച്സി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​സു​നി​ത​കു​മാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ചാ​ത്ത​ങ്കേ​രി സി​എ​ച്ച്സി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ മാ​മ്മ​ൻ ചെ​റി​യാ​ൻ ക്ലാ​സ് ന​യി​ച്ചു.