ഒ​ളി​ന്പി​ക് ദി​നാ​ഘോ​ഷം
Sunday, June 16, 2019 10:29 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ലും പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​രി​പ്പ​യ​റ്റ് അ​സോ​സി​യേ​ഷ​നും ചേ​ർ​ന്ന് 23 വ​രെ നീ​ണ്ടു നി​ൽ​ക്കു​ന്ന ഒ​ളി​മ്പി​ക് ദി​നാ​ഘോ​ഷം ആ​റ​ൻ​മു​ള വി​നാ​യ​ക ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് കെ.​അ​നി​ൽ കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗം ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. റ്റി.​കെ.​ജി. നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹ​രി​കൃ​ഷ്ണ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി പി.​ജി. പ്ര​ഷോ​ഭ്, പ്ര​സ​ന്ന കു​മാ​ർ, പി.​ആ​ർ. ഗി​രീ​ഷ്, ജി​നു ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌

‌ട്ര​യ​ൽ റ​ൺ ആ​രം​ഭി​ച്ചു ‌‌

മ​ല്ല​പ്പ​ള്ളി: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ജ​ന​സേ​വ​ന ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഫ്ര​ണ്ട് ഓ​ഫീ​സ് സം​വി​ധാ​നം താ​ഴ​ത്തെ നി​ല​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും ശാ​രീ​രി​ക അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കും കൂ​ടു​ത​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ന്ന കൗ​ണ്ട​റു​ക​ൾ ട്ര​യ​ൽ​റ​ൺ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​രം​ഭി​ച്ചി​ട്ടു​ള്ള​തെ​ങ്കി​ലും കു​റ്റ​മ​റ്റ രീ​തി​യി​ൽ പി​ന്നീ​ട് സ്ഥി​ര സം​വി​ധാ​ന​മാ​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് റെ​ജി ശാ​മു​വേ​ൽ അ​റി​യി​ച്ചു. ‌